ADVERTISEMENT

പത്തനംതിട്ട ∙ അധികാര രാഷ്ട്രീയത്തിനപ്പുറം കാലഘട്ടത്തിന്റെ ആവശ്യങ്ങൾ എന്തെന്ന് അറിയുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന േനതാക്കളാണു നല്ല നാടിനെ സൃഷ്ടിക്കുന്നതെന്നു ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. മുൻ എംഎൽഎ ജോസഫ് എം.പുതുശേരി രചിച്ച ‘വിമർശം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചശേഷം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രകൃതി, പരിസ്ഥിതി, കൃഷി, ജലം തുടങ്ങിയവ വരുംതലമുറയ്ക്കു വേണ്ടിക്കൂടി സംരക്ഷിക്കുന്നതിന് ഇന്നത്തെ രാഷ്ട്രീയപ്രവർത്തകർ നിലകൊള്ളേണ്ടതുണ്ട്. സത്യാനന്തര കാലത്ത് രാഷ്ട്രീയ പ്രവർത്തനം എന്നതിനു പുതിയ വ്യാഖ്യാനങ്ങളും നിർവചനങ്ങളുമാണ് വേണ്ടത്. കാലികമായ വിഷയങ്ങൾ ചിന്തിക്കുന്നതിനും എഴുതുന്നതിനും വേറിട്ട ചിന്തകളായി അവ അവതരിപ്പിക്കുന്നതിനും പുതുശേരിക്കു കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിൽ ഒരുവിഭാഗം പേർ തിരസ്കാരം നേരിടുന്നതും പീഡനം അനുഭവിക്കുന്നതും അവരുടെ തെറ്റുകൊണ്ടല്ലെന്നും സമൂഹ നിർമിതിയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

Book-Release-Function

കുറിയാക്കോസ് മാർ ക്ലിമ്മീസ് പുസ്തകം സ്വീകരിച്ചു. ഭരണകർത്താക്കൾ നാടിനെ നയിക്കേണ്ട രാഷ്ട്രീയനേതൃത്വം ഏറ്റെടുക്കുന്നവർ മാത്രമായി ചുരുങ്ങരുതെന്നും നല്ല തത്വജ്ഞാനികൾ ആകണമെന്നും അനുഗ്രഹ പ്രഭാഷണം നടത്തിയ ഡോ. സാമുവൽ മാർ ഐറേനിയോസ് പറഞ്ഞു. പി.ജെ.ജോസഫ് എംഎൽഎ അധ്യക്ഷനായി. പത്തനംതിട്ട പ്രസ്ക്ലബ് പ്രസിഡന്റ് ബോബി എബ്രഹാം പുസ്തകം പരിചയപ്പെടുത്തി.

രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, മിസോറം മുൻ ഗവർണർ കുമ്മനം രാജഖേശരൻ, ജോയി എബ്രഹാം, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, സംവിധായകൻ ഡോ. ബിജു, വർഗീസ് സി.തോമസ്, ജോസഫ് എം.പുതുശേരി, ലിനോജ് ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.

English Summary: Book written by Joseph M Puthussery released by Theodosius Marthoma Metropolitan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com