ADVERTISEMENT

തിരുവനന്തപുരം∙ വി.പി. ജോയിയെ പുതിയ ചീഫ് സെക്രട്ടറിയാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത ഈ മാസം അവസാനം സ്ഥാനമൊഴിയും. എ.ഷാജഹാൻ ഐഎഎസിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു.

നിയമനങ്ങളെച്ചൊല്ലി പ്രതിഷേധം ശക്തമായിരിക്കെ, സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പിഎസ്​സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വിവിധ വകുപ്പുകള്‍ക്കു നിര്‍ദേശം. ഇതിന്‍റെ ഏകോപനച്ചുമതല ചീഫ് സെക്രട്ടറിക്ക് നല്‍കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. വകുപ്പുകളിലെ സ്ഥാനക്കയറ്റ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി നടപടിയെടുക്കണമെന്നും നിര്‍ദേശം നല്‍കി.

ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ തീരുമാനിച്ചു. പത്തുവര്‍ഷത്തിലേറെയായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്. ഒന്നരലക്ഷത്തിലധികം നിയമനങ്ങള്‍ നടത്തിയതായി മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചു.

Content Highlights: Kerala cabinet decisions, VP Joy is the new Chief Secretary
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com