ADVERTISEMENT

തിരുവനന്തപുരം ∙ കേരള ബാങ്കിലെ ദിവസവേതന കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു സംബന്ധിച്ച് സഹകരണ റജിസ്ട്രാർ അറിയാതെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സർക്കാരിൽ സമർപ്പിച്ച നിർദേശം സഹകരണവകുപ്പ് തിരിച്ചയച്ചു. ആയിരകണക്കിനു ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന ധനകാര്യ ബാധ്യത സംബന്ധിച്ച യാതൊരു പഠനവും നടത്തിയതായി കാണുന്നില്ലെന്നും സഹകരണ റജിസ്ട്രാർ ഇക്കാര്യം പരിശോധിക്കുകയോ ശുപാർശ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും കത്തിൽ സർക്കാർ വ്യക്തമാക്കുന്നു. 

ഇത്തരത്തിൽ കൂട്ട സ്ഥിരപ്പെടുത്തൽ ശുപാർശ അയക്കുന്നതിനു മുൻപായി വർക്ക് സ്റ്റഡി നടത്തേണ്ടതായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിച്ചശേഷം വേണം ഫയൽ സമർപ്പിക്കാനെന്നും സഹകരണ സെക്രട്ടറി കത്തിൽ വ്യക്തമാക്കുന്നു.

KSCB
ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സർക്കാരിൽ സമർപ്പിച്ച നിർദേശം തിരിച്ചയച്ചതിന്റെ പകർപ്പ്.

അതേസമയം, ആരോഗ്യ വകുപ്പിലും താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം. കെഎച്ച്ആർഡബ്ല്യുവിലാണ് (കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റി) താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നത്. 10 വർഷം പൂർത്തിയായവരെ സ്ഥിരപ്പെടുത്തുന്നതിനുള്ള ഫയൽ ആരോഗ്യവകുപ്പ് നിയമവകുപ്പിന് അയച്ചു.

English Summary: Backdoor appointment preparations in KHRW too

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com