ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകന്റെയും മാധ്യമ ഉപദേശകന്റെയും സേവനം അവസാനിപ്പിച്ചു. ജോൺ ബ്രിട്ടാസാണ് മാധ്യമ ഉപദേശകൻ. റിട്ട. ഡിജിപി രമൺ ശ്രീവാസ്തവയാണ് പൊലീസ് ഉപദേശകൻ. 2021 മാർച്ച് 1 മുതൽ ഇവരുടെ സേവനം അവസാനിക്കുമെന്ന് പൊതുഭരണവകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതുകൂടാതെ പ്രസ് ഉപദേഷ്ടാവും, ശാസ്ത്ര ഉപദേഷ്ടാവും നിയമ ഉപദേഷ്ടാവും മുഖ്യമന്ത്രിക്കുണ്ട്.

2016 ജൂൺ മാസത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ ബ്രിട്ടാസിനെ നിയമിച്ചത്. 2017 ഏപ്രിൽ മാസത്തിലാണ് ചീഫ് സെക്രട്ടറി പദവിയിൽ രമൺശ്രീവസ്തവയെ നിമിച്ചത്. സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് ഇരുവരുടെയും സേവനം അവസാനിപ്പിക്കുന്നത്. ആദ്യമായാണ് പൊലീസ് ഉപദേശകനെയും മാധ്യമ ഉപദേശകനെയും ഒരു സർക്കാർ നിയമിക്കുന്നത്.

English Summary: CM Pinarayi Vijayan's Advisors Cancelled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com