ADVERTISEMENT

കാഞ്ഞങ്ങാട്∙ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽപ്പെട്ട് ജയിലിലായിരുന്ന എം.സി.കമറുദ്ദീൻ എംഎല്‍എ ജയിൽമോചിതനായി. തന്റെ അറസ്റ്റിനു പിന്നിൽ വലിയ ഗൂഢാലോചനയായിരുന്നുവെന്നും രാഷ്ട്രീയമായി തകർക്കാനുള്ള ശ്രമമാണു നടന്നതെന്നും അദ്ദേഹം പറഞ്ഞു. 148 കേസുകളിൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് കണ്ണൂർ സെന്‍ട്രൽ ജയിലിൽനിന്നാണ് കമറുദ്ദീൻ മോചിതനായത്. 2020 നവംബർ ഏഴിനായിരുന്നു പ്രത്യേക അന്വേഷണ സംഘം കമറുദ്ദീനെ അറസ്റ്റ് ചെയ്തത്.

‘ഓഹരിയുടമകൾക്കു പണം കിട്ടാനുള്ള താൽപര്യമൊന്നും ഇതിനു പിന്നിലുണ്ടായിരുന്നില്ല. എന്നെ രണ്ടു മൂന്നു മാസക്കാലം പൂട്ടിയിട്ടു. എന്നെ പൂട്ടുക എന്നതു മാത്രമായിരുന്നു അറസ്റ്റിനു പിന്നിലെ ലക്ഷ്യം. ഡയറക്ടർമാരിൽ മറ്റാരെയും ഒരു വിധത്തിലും സർക്കാർ ബുദ്ധിമുട്ടിച്ചില്ല. ഇതിൽ പരിഭവമില്ല. പക്ഷേ ജനം സത്യം മനസ്സിലാക്കും. ഏകദേശം 42 വർഷക്കാലം കറ പുരളാത്ത കരങ്ങളുമായി രാഷ്ട്രീയത്തിലുണ്ടായിരുന്നു. എന്നെ കുരുക്കിലാക്കിയവർക്ക് കാലം മാപ്പു നൽകില്ല, ചരിത്രം മാപ്പു നൽകില്ല. അവർ കനത്ത വില നൽകേണ്ടി വരും’– എംഎൽഎ പറഞ്ഞു.

89ൽ നിന്ന് 7923ലേക്ക് മഞ്ചേശ്വരത്തെ ഭൂരിപക്ഷം വന്നപ്പോൾ മുതൽ തുടങ്ങിയതാണ് ഈ ഗൂഢാലോചന. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചു നടന്ന ഗൂഢാലോചനയിൽ മാധ്യമപ്രവർത്തകർ വരെയുണ്ട്. വിശദാംശങ്ങൾ പിന്നീട് പറയും. ഇത്തവണ തിരഞ്ഞെടുപ്പു രംഗത്തുണ്ടാകുമോ എന്ന് ഇപ്പോൾ പറയുന്നില്ല.

സിഎച്ചിന്റെ ഭാഷയിൽ രാഷ്ട്രീയക്കാർ തെങ്ങുകയറ്റക്കാരെപ്പോലെ കയറാനും ഇറങ്ങാനും വിധിക്കപ്പെട്ടവരാണ്. പാർട്ടി പറഞ്ഞാൽ കയറും. മുസ്‍ലിം ലീഗ് അധ്യക്ഷൻ ഹൈദലി ശിഹാബ് തങ്ങളാണ് ഇനിയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതെന്നും കമറുദ്ദീൻ വ്യക്തമാക്കി. കാഞ്ഞങ്ങാട് ജയിലിലും കണ്ണൂർ സെൻട്രൽ ജയിലിലുമായി 96 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് കമറുദ്ദീൻ പുറത്തിറങ്ങുന്നത്.

English Summary: MC Kamaruddin MLA released from Kannur Central Jail in Fashion Gold Fraud Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com