ADVERTISEMENT

ന്യൂഡൽഹി∙ സ്വകാര്യ സംരംഭകരെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് സംരംഭകരിൽ ഒരു വിഭാഗം. ലോക്സഭയിൽ സംസാരിക്കുമ്പോഴാണ് ജനങ്ങളുടെ ജീവിതം ഉയർത്തുന്നതിലും മനുഷ്യകുലത്തെ സേവിക്കുന്നതിലും ഇന്ത്യയുടെ സ്വകാര്യ മേഖല വഹിച്ച പങ്കിനെക്കുറിച്ച് മോദി പറഞ്ഞത്.

‘മഹാമാരികാരണം ഏറ്റവും ദുർബലമായ കാലത്തിലൂടെയാണ് സ്വകാര്യ സംരംഭകർ കടന്നുപോകുന്നത്. ഈ സമയത്ത് പ്രധാനമന്ത്രിയിൽനിന്ന് ഇങ്ങനെയുള്ള വാക്കുകൾ കേൾക്കുന്നത് പ്രോത്സാഹജനകമാണ്. ആ പ്രതീക്ഷകൾക്ക് അനുസരിച്ച് ഞങ്ങൾക്ക് ഉയരാനാകണം’ – മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പറഞ്ഞു.

ഇന്ത്യൻ സംരംഭകരോടുള്ള ബഹുമാനം ആദ്യമായാണ് ഒരു പ്രധാനമന്ത്രി പരസ്യമായി പങ്കുവയ്ക്കുന്നതെന്ന് ജെഎസ്ഡബ്ല്യു മേധാവി സജ്ജൻ ജിൻഡാൽ ട്വീറ്റ് ചെയ്തു.

സർക്കാരിനു മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്നും സ്വകാര്യ മേഖലയെ സംശയത്തോടെ കാണുന്ന കാലം മാറിയെന്നുമാണ് മോദി പറഞ്ഞത്. രാജ്യത്തിന് പൊതുമേഖലയെ എത്രത്തോളം ആവശ്യമാണോ അത്രത്തോളം സ്വകാര്യ മേഖലയെയും ആവശ്യമാണ്. യുവാക്കളെ വിശ്വസിക്കണം. അവരെ താഴ്ത്തിക്കെട്ടുകയോ സ്വകാര്യ സംരംഭങ്ങളെ നിരുത്സാഹപ്പെടുത്തുകയോ ചെയ്താൽ ഒന്നും നടക്കില്ല, മോദി ചൂണ്ടിക്കാട്ടി.

English Summary: "Great Encouragement": Sajjan Jindal, Anand Mahindra Hail PM Modi's Praise For Entrepreneurs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com