ADVERTISEMENT

കൊച്ചി∙ സംവിധായകനും നടനുമായ മേജർ രവി ബിജെപി ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിലേക്ക്. കൊച്ചിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയിൽ നടക്കുന്ന യോഗത്തിൽ മേജർ രവി പങ്കെടുത്തു. 

മേജർ രവി രമേശ് ചെന്നിത്തലയ്ക്കൊപ്പം ഐശ്വര്യ കേരളയാത്ര വേദിയിൽ. ഹൈബി ഈഡൻ, കെ.ബാബു, ബെന്നി ബഹ്നാൻ എന്നിവർ സമീപം. ചിത്രം: മനോരമ
മേജർ രവി രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ഐശ്വര്യ കേരള യാത്രയിൽ.

ബിജെപിയിലെ 90% നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും എല്ലാവരും സ്വന്തമായി എന്തു ലഭിക്കുമെന്ന് അന്വേഷിച്ചു നടക്കുന്നവരാണെന്നും നേരത്തെ പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. ഇത്തവണ ബിജെപി നേതാക്കൾക്കായി എവിടെയും പ്രസംഗിക്കാൻ പോകില്ലെന്നു പറഞ്ഞതും ബിജെപി ബന്ധം അവസാനിപ്പിക്കുന്നതിന്റെ സൂചനയായി വിലയിരുത്തിയിരുന്നു.

മേജർ രവി രമേശ് ചെന്നിത്തലയ്ക്കൊപ്പം ഐശ്വര്യ കേരളയാത്ര വേദിയിൽ. ഹൈബി ഈഡൻ, ബെന്നി ബഹ്നാൻ എന്നിവർ സമീപം. ചിത്രം: മനോരമ
മേജർ രവി രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ഐശ്വര്യ കേരള യാത്രയിൽ.

കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷനുമായി മേജര്‍ രവി ആലുവയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ കെപിസിസി അധ്യക്ഷന്‍ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.

Mullappally Ramachandran | Major Ravi
മേജർ രവിയും മുല്ലപ്പള്ളി രാമചന്ദ്രനും കൂടിക്കാഴ്ച നടത്തിയപ്പോൾ. (മുല്ലപ്പള്ളി സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ)

English Summary: Director cum Actor Major Ravi ends relation with BJP and merges to congress.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com