ADVERTISEMENT

കൊച്ചി∙ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിന്റെ വാഹനത്തെ പിന്തുടരുകയും തടയുകയും ചെയ്തെന്ന പരാതിയില്‍ പ്രാഥമികാന്വേഷണത്തില്‍ ദുരൂഹതയില്ലെന്ന് ബോധ്യമായതായി പൊലീസ്. കമ്മിഷണറുടെ പരാതിപ്രകാരം ശാരീരിക വെല്ലുവിളി നേരിടുന്ന യുവാവ് അടക്കം രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍‌ എടുത്തു. അശ്രദ്ധമായി വാഹനം ഒാടിച്ചതിനും ഗതഗത തടസമുണ്ടാക്കിയതിനുമാണ് കേസെടുത്തത്.

വയനാട്ടില്‍ നിന്നുളള മടക്കയാത്രക്കിടെ എടവണ്ണപ്പാറ–കൊണ്ടോട്ടി റോഡില്‍ വച്ച് കമ്മിഷണറുടെ വാഹനത്തെ പിന്തുടരുകയും തടസ്സം സൃഷ്ടിച്ചെന്നുമാണ് പരാതി. അന്വേഷണത്തില്‍ സ്കൂള്‍ പ്രധാനാധ്യാപകനായ ഒാമശേരി പുല്‍പറമ്പന്‍ അബ്ദുല്‍ ഗഫൂറിന്റെ പേരിലുളളതാണ് കാറെന്ന് വ്യക്തമായി. ബേക്കറി നടത്തുന്ന ബിരുദധാരിയായ മകന്‍ ജാസീമിനെയും ബന്ധുവായ ശാരീരിക വെല്ലുവിളി നേരിടുന്ന ജാസീം റഹ്മത്തിനെയുമാണ് ഓടിച്ച കാര്‍ സഹിതം കസ്റ്റഡിയിലെടുത്തത്. ഇരുവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സ്വര്‍ണക്കടത്ത്, ഹവാല സംഘങ്ങളുമായി ബന്ധമില്ലാത്തവരാണന്ന് ബോധ്യമായെന്നും പൊലീസ് വ്യക്തമാക്കി.

കാറില്‍ പാട്ടു വച്ചതുകൊണ്ട് പിന്നില്‍നിന്ന് വന്ന കമ്മിഷണറുടെ കാറിന്റെ ഹോണ്‍ ശബ്ദം കേട്ടിരുന്നില്ലെന്നും, കമ്മിഷണറുടെ കാറിലുണ്ടായിരുന്നവര്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ശേഷമാണ് പോയതെന്നും യുവാക്കള്‍ പറയുന്നു. മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തുടരന്വേഷണം നടക്കും.

2016ല്‍ കായംകുളത്തു വച്ച് ട്രെയിനില്‍നിന്ന് വീണാണ് ജാസീം റഹ്മത്തിന്റെ ഇടതുകാലും വലതു കയ്യും നഷ്ടമായത്.

English Summary: Customs officer alleges attempt to attack his car: Two in police custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com