'ഫോണെടുത്തോ എന്ന് ഓർമ്മയില്ല; പുതപ്പുമായി ഇറങ്ങി ഓടി'; ഭൂകമ്പം പറഞ്ഞ് ഒമർ അബ്ദുല്ല

1200-omar-abdullah-kashmir
SHARE

ശ്രീനഗർ∙ ഉത്തരേന്ത്യയിലുണ്ടായ ഭൂചലനത്തിൽ ശ്രീനഗറും ശരിക്ക് കുലുങ്ങിയെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. കയ്യിൽ കിട്ടിയ പുതപ്പും വലിച്ചെടുത്ത് പുറത്തേക്കോടുകയായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഒമറിന്റെ ട്വീറ്റ് ഇങ്ങനെ: '2005 ന് ശേഷം ഇതാദ്യമായാണ് ശ്രീനഗറിലെ എന്റെ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി ഓടാൻ തോന്നിയത്ര ഭൂമികുലുക്കം അനുഭവപ്പെട്ടത്. കയ്യിൽ കിട്ടിയൊരു പുതപ്പ് വലിച്ചെടുത്ത് ഞാൻ ഓടുകയായിരുന്നു. ഫോണെടുത്തോയെന്ന് പോലും ഇപ്പോൾ ഓർമ്മ കിട്ടുന്നില്ല. അതുകൊണ്ട് തന്നെ ഭൂമികുലുങ്ങിയപ്പോൾ കശ്മീരിൽ ഭൂചലനം എന്ന് ട്വീറ്റ് ചെയ്യാനും സാധിച്ചില്ല.’

റിക്ടർ സ്കെയിലിൽ 6.3 തീവ്രതയുള്ള ഭൂചലനമാണ് ജമ്മു കശ്മീർ, പഞ്ചാബ്, ഡൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഇന്നലെ രാത്രി 10.30 ഓടെ ഉണ്ടായത്. താജിക്കിസ്ഥാനായിരുന്നു ഭൂചലനത്തന്റെ പ്രഭവകേന്ദ്രം..

English Summary : 'Grabbed a blanket and ran', tweets Omar Abdullah after strong earthquake rattles North India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA