ADVERTISEMENT

കോട്ടയം∙ എൽഡിഎഫ് വിട്ട മാണി സി.കാപ്പൻ എംഎൽഎ യുഡിഎഫ് വേദിയിൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയുടെ പാലായിലെ സ്വീകരണയോഗത്തിലാണ് കാപ്പൻ പങ്കെടുക്കുന്നത്. രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവരും വേദിയിലുണ്ട്. 

തന്റെ വിജയത്തിന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും മാണി സി. കാപ്പൻ നന്ദി പറഞ്ഞു. പിണറായി വിജയൻ ‘ജൂനിയർ മാൻഡ്രേക്ക്’ സിനിമ കാണണം. ജൂനിയർ മാൻഡ്രേക്കായ ജോസ് കെ. മാണിയെയാണ് മുന്നണിയിലെടുത്തത്. ചതി ആരുടെ ഭാഗത്തുനിന്നാണുണ്ടായതെന്ന് ജനങ്ങൾക്കറിയാം. പാർട്ടിയായി തന്നെ യുഡിഎഫിൽ ചേരും. പാർട്ടി സ്ഥാനമാനങ്ങൾ രാജിവയ്ക്കുമെന്നും കാപ്പൻ വ്യക്തമാക്കി. പ്രകടനമായെത്തിയ കാപ്പനും അനുയായികളും ഐശ്വര്യ കേരളയാത്രയ്ക്കൊപ്പം ചേരുകയായിരുന്നു.

Mani C Kappan at Palai
മാണി സി. കാപ്പൻ പാലായിൽ നടത്തിയ പ്രകടനം

എൻസിപിയിൽനിന്ന് മാണി സി. കാപ്പൻ അടക്കം 10 പേർ രാജി വച്ചിരുന്നു. ‘എൻസിപി കേരള’ എന്ന പേരിൽ യുഡിഎഫിൽ ഘടകകക്ഷിയാകുമെന്ന് മാണി സി. കാപ്പൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. പുതിയ പാർട്ടിയുടെ പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് കാപ്പൻ വ്യക്തമാക്കിയിട്ടുണ്ട്.

English Summary: Mani C Kappan at Aishwarya Kerala Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com