ADVERTISEMENT

കൊച്ചി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകദിന പര്യടനം കേരളത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ആവേശമേകും. ഇന്നു നടക്കുന്ന നിർണായക പാർട്ടി കോർ കമ്മിറ്റിയോഗത്തിൽ അദ്ദേഹം പങ്കെടുക്കും. കേരളത്തിൽ നേട്ടമുണ്ടാക്കാനുള്ള പ്രചാരണതന്ത്രങ്ങൾ മോദി മുന്നോട്ടുവയ്ക്കും. ബിജെപിയുടെ കൂടുതൽ ദേശീയ നേതാക്കൾ വരുംദിവസങ്ങളിൽ കേരളത്തിൽ എത്തും.

അധികാരത്തിലേറാൻ അടവുകൾ പയറ്റി യുഡിഎഫിന്റെ ഐശ്വര്യകേരള യാത്ര പാതിവഴി പിന്നിട്ടു. ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഇടതുമുന്നണിയും കളത്തിലിറങ്ങി. രാജ്യം ഭരിക്കുന്ന പാർട്ടി എന്തിന് കാത്തു നിൽക്കണമെന്നാണു ബിജെപിയുടെ ചിന്ത. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ വിജയയാത്ര 21ന് തുടങ്ങും. മോദിയുടെ വരവ് യാത്രയ്ക്ക് ഊർജമാകും എന്നാണു വിലയിരുത്തൽ.

കൊച്ചിയിലെ വികസന പദ്ധതികളുടെ ഉദ്ഘാടനശേഷമാണു നെടുമ്പാശേരിയിൽ  ബിജെപിയുടെ നിർണായക കോർകമ്മിറ്റി യോഗം. സംസ്ഥാന ഘടകത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ മോദി വിലയിരുത്തും. തിരഞ്ഞെടുപ്പിൽ ഇനി പയറ്റേണ്ട തന്ത്രങ്ങൾ, മോദി നേതൃത്വത്തിനു മുന്നിൽ വയ്ക്കും.

ആദ്യം ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എത്തി, പിന്നാലെ പ്രധാനമന്ത്രി. വിജയയാത്ര ഉദ്ഘാടനം ചെയ്യാൻ വരുന്നത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌, സമാപനവേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടകനാകും. തിരഞ്ഞെടുപ്പ് അ‌ടുക്കുന്നതോടെ ദേശീയ നേതാക്കളുടെ പടതന്നെ കേരളത്തിലേക്കെത്തും. സംസ്ഥാന ഘടകത്തിലെ സംഘടനാപ്രശ്നങ്ങൾ മറന്ന് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ദേശീയ നേതൃത്വം ആഹ്വാനം ചെയ്യുന്നത്.

English Summary: PM Narendra Modi visit Kerala and attends BJP core committee meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com