ADVERTISEMENT

തൃശൂർ ∙ 2019ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മനോരമ ചീഫ് റിപ്പോർട്ടർ അരുൺ എഴുത്തച്ഛന് സാഹിത്യ അക്കാദമി പുരസ്കാരം (25,000). യാത്രാവിവരണ വിഭാഗത്തിൽ ‘വിശുദ്ധ പാപങ്ങളുടെ ഇന്ത്യ’ ആണ് പുരസ്കാരത്തിനർഹമായത്.

പി.വൽസലയ്ക്കും എൻ.വി.പി.ഉണിത്തിരിക്കും അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വർണ പതക്കവുമാണ് സമ്മാനം. എൻ.കെ.ജോസ്, പാലക്കീഴ് നാരായണൻ, പി.അപ്പുക്കുട്ടൻ, റോസ് മേരി, യു.കലാനാഥൻ, സി.പി.അബൂബക്കർ എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ചു. മുപ്പതിനായിരം രൂപയാണ് പുരസ്കാര തുക.

എസ്.ഹരീഷിന്റെ ‘മീശ’ എന്ന നോവലിനാണു പുരസ്കാരം. പി.രാമൻ (കവിത), വിനോയ് തോമസ് (ചെറുകഥ) എന്നിവരും പുരസ്കാരത്തിന് അർഹരായി.

English Summary: Kerala Sahithya Academy Awards 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com