ADVERTISEMENT

കാൻബറ∙ ഓസ്ട്രേലിയൻ പാർലമെന്റ് മന്ദിരത്തിൽ വച്ച് യുവതി ബലാൽസംഗത്തിനിരയായ സംഭവത്തിൽ മാപ്പു പറഞ്ഞ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. സർക്കാരിന്റെ ജോലിസ്ഥലത്തെ പരാതികളെക്കുറിച്ച് അന്വേഷണം നടത്തുമെന്നു അദ്ദേഹം ഉറപ്പുനൽകി. മാർച്ച് 2019ൽ പ്രതിരോധമന്ത്രി ലിൻഡ റെയ്നോൾഡ്സിന്റെ ഓഫിസിൽവച്ച് മോറിസണിന്റെ ലിബറൽ പാർട്ടിയിലെ ഒരാൾ തന്നെ ബലാൽസംഗപ്പെടുത്തിയെന്നാണ് പരാതി.

ഏപ്രിൽ ആദ്യം തന്നെ സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ ഔദ്യോഗിക ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകുന്നതിനുള്ള സാധ്യത ചൂണ്ടിക്കാട്ടി രേഖാമൂലം പരാതി നൽകാൻ യുവതി തയാറായിരുന്നില്ല. ഇക്കാര്യം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെക്കുറിച്ച് റെയ്നോൾഡ്സിന്റെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരോട് പറഞ്ഞതായി യുവതി പറഞ്ഞു. തന്നെ ആക്രമിച്ചതായി പറയുന്ന ഓഫീസിലെ ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടതായി അവർ പറഞ്ഞു

ബലാൽസംഗത്തെക്കുറിച്ച് യുവതി തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാൽ പരാതി നൽകാതിരിക്കാൻ സമ്മർദം ചെലുത്തിയിട്ടില്ലെന്ന റെയ്നോൾഡ്സ് വ്യക്തമാക്കി. അതേസമയം, പ്രധാനമന്ത്രി മോറിസൺ സംഭവത്തിൽ മാപ്പു ചോദിക്കുകയും അന്വേഷണം ഉറപ്പു നൽകുകയും ചെയ്തു. ഇതൊരിക്കലും നടക്കാൻ പാടുണ്ടായിരുന്നതല്ല. ഞാൻ ക്ഷമ ചോദിക്കുന്നു. ഇവിടെ ജോലി ചെയ്യുന്ന ഏതൊരു യുവതിയും സുരക്ഷിതരാണെന്നത് ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലിബറൽ പാർട്ടി അംഗവും പാർലമെന്റിലെ മാധ്യമവിഭാഗം ജീവനക്കാരിയുമായിരുന്ന 24കാരിയാണ് കഴിഞ്ഞദിവസം ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയത്. ജോലിയിൽനിന്ന് രാജിവച്ചതിന് പിന്നാലെയാണ് പാർട്ടിയിൽനിന്നും പാർലമെന്റിൽവെച്ചും തനിക്ക് നേരിട്ട അതിക്രമങ്ങൾ യുവതി വെളിപ്പെടുത്തിയത്.

English Summary: Australian PM Apologises After Woman Alleges She Was Raped In Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com