ADVERTISEMENT

ന്യൂഡൽഹി∙ അതിർത്തി പിന്മാറ്റത്തിന് പരസ്പരധാരണയായതോട ഫിഗംർ 4ൽനിന്ന് സൈനികസന്നാഹങ്ങൾ പിൻവലിച്ച് ചൈനീസ് സൈന്യം. പാംഗോങ് തടാകത്തിന്റെ വടക്കൻ ഭാഗത്ത് ചൈന കടന്നുകയറിയ പ്രദേശത്തുള്ള ഷെൽറ്ററുകളും മറ്റു നിർമിതികളും ചൈനീസ് സേന പൊളിച്ചുനീക്കിത്തുടങ്ങി. കഴിഞ്ഞ വർഷമാണ് ഇന്ത്യ – ചൈന അതിർത്തിയിലെ ഫിംഗർ 4 മേഖലയിലേക്ക് ചൈന അതിക്രമിച്ചു കയറിയത്. ഇതേത്തുടർന്ന് മേഖലയിൽ ഇരുസേനകളും മുഖാമുഖം നിൽക്കുന്ന അവസ്ഥയായിരുന്നു.

ഹെലിപ്പാഡ്, ടെന്റുകൾ, നിരീക്ഷണ പോസ്റ്റുകൾ തുടങ്ങിയവയാണ് ചൈന പൊളിച്ചു മാറ്റുന്നത്. ഇന്ത്യ – ചൈന സംഘർഷം അതിരൂക്ഷമായതിനു പിന്നാലെയാണ് അതിർത്തിയിൽ ചൈന ഇത്തരത്തിൽ സര്‍വസന്നാഹങ്ങളും പണിതുയർത്തിയത്. ഇന്ത്യയുടെ ചൈനയും തമ്മിൽ കഴിഞ്ഞ ദിവസ സ്വീകരിച്ച പിന്മാറ്റധാരണയുടെ അടിസ്ഥാനത്തിലാണ് നീക്കം. ഒൻപതു തവണ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.

ഇനി തീരുമാനമുണ്ടാകുംവരെ തടാകത്തിന്റെ വടക്കഭാഗത്ത് ഫിംഗർ 3 മുതൽ 8വരെയുള്ള പ്രദേശത്ത് ഇരുസൈന്യങ്ങളുടെയും പട്രോളിങ് ഉണ്ടാകില്ലെന്നതായിരുന്നു തീരുമാനം. ഈ മേഖലയിൽ പട്രോളിങ് അടക്കമുള്ള സൈനിക നടപടികൾക്ക് ഇരുരാജ്യങ്ങളും താൽക്കാലിക മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.

തന്ത്രപ്രധാന മലനിരകളായ ഫിംഗർ 4ൽനിന്ന് ഫിംഗർ 8ന്റെ കിഴക്കൻ മേഖലയിലേക്കാണ് ചൈനീസ് പിന്മാറ്റം. ഇന്ത്യയാകട്ടെ സ്ഥിരം താവളമായ ഫിംഗർ 3യിലെ ധൻ സിങ് ഥാപ്പ പോസ്റ്റിൽ ക്യാംപ് തുടരും. പുതിയ തീരുമാനം നയതന്ത്രതലത്തിൽ വരുന്നതുവരെ ഫിംഗർ 3നും 8നും ഇടയ്ക്ക് ഇരുവിഭാഗവും പട്രോളിങ് നടത്തില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ഫിംഗർ 4, ഫിംഗർ 8 മലനിരകൾക്കിടയിൽ ബങ്കറുകൾ ഉൾപ്പെടെ ചൈന നിർമിക്കുകയും ഫിംഗർ 4ന് അപ്പുറത്തേക്ക് ഇന്ത്യയുടെ പട്രോളിങ് തടയുകയും ചെയ്തതാണ് കഴിഞ്ഞ വർഷം വൻ സംഘർ‌ഷത്തിലേക്കു നയിച്ചത്.

English Summary: China dismantles jetty, helipad & other structures as part of Pangong Tso disengagement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com