ADVERTISEMENT

പട്ന ∙ സിപിഐയുടെ യുവ നേതാവ് കനയ്യ കുമാറും മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ വിശ്വസ്തനായ മന്ത്രി അശോക് ചൗധരിയും തമ്മിൽ നടന്ന കൂടിക്കാഴ്ച രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയായി. പിന്നാലെ കനയ്യയെ പാർട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ട് ജനതാദൾ യു വക്താവ് അജയ് അലോക് പ്രസ്താവനയിറക്കിയതോടെ അഭ്യൂഹങ്ങളുയർന്നു. ഞായറാഴ്ചയാണ് കൂടിക്കാഴ്ച നടന്നത്. കനയ്യയുമായി നിതീഷ് കൂടിക്കാഴ്ച നടത്തിയത് ബിജെപി ക്യാംപുകളില്‍ ഞെട്ടലായി. നിതീഷിന്റെ നടപടി ഉചിതമല്ലെന്ന് ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു.

സിപിഐയുടെ തീപ്പൊരി നേതാവിനെ കഴിഞ്ഞയാഴ്ച പാർട്ടി ദേശീയ കൗൺസിൽ ശാസിച്ചിരുന്നു. പട്നയിലെ പാർട്ടി സംസ്ഥാന കൗൺസിൽ ഓഫിസിൽ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഈ സംഭവത്തിൽ കനയ്യകുമാറിന് പാർട്ടി നേതൃത്വത്തോട് നീരസമുണ്ടെന്നാണ് വാർത്തകൾ. 

എന്നാൽ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഒന്നുമില്ലെന്നാണ് കനയ്യയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കിയത്. അതേസമയം കനയ്യയെ ‘ഭ്രാന്തൻ’ എന്നു വിശേഷിപ്പിച്ച ബിജെപി മന്ത്രി സുഭാഷ് സിങ്, സഖ്യകക്ഷിയുടെ മുതിർന്ന നേതാവ് കനയ്യയുമായി ചർച്ച നടത്തിയത് ഉചിതമായില്ലെന്നു പറഞ്ഞു. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബഗുസരായ് മണ്ഡലത്തിൽ തനിക്കെതിരെ സ്ഥാനാർഥിയെ നിർത്തിയ ആർജെഡിയുമായി സിപിഐ സഖ്യം സ്ഥാപിച്ചതിൽ കനയ്യയ്ക്ക് നിരാശയുണ്ടായിരുന്നു. കൂടാതെ തേജസ്വി യാദവിനെ മഹാസഖ്യത്തിന്റെ നേതാവായി സിപിഐ പ്രഖ്യാപിക്കുകയും ചെയ്തു. തന്നേക്കാൾ ജനപ്രീതിയും പ്രസംഗപാടവവുമുള്ള കനയ്യയോട് തേജസ്വിക്കു നീരസമുണ്ടെന്നതും ചർച്ചാവിഷയമാണ്.

English Summary: Kanhaiya Kumar meets Nitish Kumar's aide, sets tongues wagging in NDA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com