ക്ഷേത്രകലാ അക്കാദമിയുടെ ക്ഷേത്രകലാശ്രീ പുരസ്കാരം മേതിൽ ദേവികയ്ക്ക്
Mail This Article
കണ്ണൂർ∙ ക്ഷേത്രകലാ അക്കാദമിയുടെ ക്ഷേത്രകലാശ്രീ പുരസ്കാരത്തിന് (25,001 രൂപ) മേതിൽ ദേവിക അർഹയായി. മോഹിനിയാട്ടത്തിനു നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണിത്. ഗുരുസദനം ബാലകൃഷ്ണനാണ് ക്ഷേത്രകലാ ഫെലോഷിപ് (15001 രൂപ). 2020ലെ അവാർഡുകളാണ് അക്കാദമി ചെയർമാൻ ഡോ.കെ.എച്ച്.സുബ്രഹ്മണ്യൻ, സെക്രട്ടറി കൃഷ്ണൻ നടുവത്ത്, അംഗം പി.പി.ദാമോദരൻ എന്നിവർ ചേർന്നു പ്രഖ്യാപിച്ചത്.
മറ്റ് അവാർഡുകൾക്ക് അർഹരായവർ: ക്ഷേത്രകലാ അവാർഡ് (7500 രൂപ) ബിജു സി കാസർകോട് (ദാരുശിൽപം), ടി.വി.രാജേന്ദ്രൻ കണ്ണൂർ (ലോഹ ശിൽപം), പി.വി.മനോജ് കുമാർ കണ്ണൂർ (ശിലാ ശിൽപം), കണ്ടൻചിറക്കൽ സുരേശൻ കണ്ണൂർ (ചെങ്കൽ ശിൽപം), എം.ശങ്കര റൈ കാസർകോട് (യക്ഷഗാനം), കലാമണ്ഡലം ഷീബ കൃഷ്ണകുമാർ കണ്ണൂർ (മോഹിനിയാട്ടം), കെ.ആർ.ബാബു കോഴിക്കോട് (ചുമർചിത്രം), ഡോ.ശ്രീരാമ അഗ്ഗിത്തായ കാസർകോട് (തിടമ്പു നൃത്തം), കെ.എസ്.മണികണ്ഠൻ തൃശൂർ (കളമെഴുത്ത്), കോട്ടയ്ക്കൽ രാജ്മോഹൻ മലപ്പുറം (കഥകളി), കെ.വൈശാഖ് ഗുരുവായൂർ (കൃഷ്ണനാട്ടം), വരവൂർ തീയാടി നാരായണൻ നമ്പ്യാർ തൃശൂർ (തീയാടിക്കൂത്ത്), കലാമണ്ഡലം വാസുദേവൻ പാലക്കാട് (ഓട്ടൻ തുള്ളൽ), കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ കണ്ണൂർ (ക്ഷേത്രവാദ്യം), എസ്.സുരേന്ദ്രൻ ആലപ്പുഴ (സോപാന സംഗീതം), വേലൂർ പരമേശ്വരൻ നമ്പൂതിരി ആലപ്പുഴ (അക്ഷരശ്ലോകം), ഡോ.കെ.ജി.പൗലോസ് എറണാകുളം (ക്ഷേത്ര വൈജ്ഞാനിക സാഹിത്യം), ഡോ.എടനാട് രാജൻ നമ്പ്യാർ എറണാകുളം (ചാക്യാർകൂത്ത്), കലാമണ്ഡലം കൃഷ്ണേന്ദു പാലക്കാട് (നങ്ങ്യാർകൂത്ത്), പൊതിയിൽ നാരായണ ചാക്യാർ പാലക്കാട് (കൂടിയാട്ടം), കലാമണ്ഡലം അബിജോഷ് പാലക്കാട് (പാഠകം), താമരശ്ശേരി ഈശ്വരൻ നമ്പൂതിരി കണ്ണൂർ (ശാസ്ത്രീയ സംഗീതം).
ഗുരുപൂജ പുരസ്കാരം (7500 രൂപ)– ബാലൻ കാരണവർ കാന പയ്യന്നൂർ (തിടമ്പു നൃത്തം). യുവപ്രതിഭാ പുരസ്കാരം (7500 രൂപ) അമ്മന്നൂർ രജനീഷ് ചാക്യാർ തൃശൂർ (കൂടിയാട്ടം), ചിത്രൻ കുഞ്ഞിമംഗലം കണ്ണൂർ (ലോഹ ശിൽപം), ടി.എസ്.ശാസ്ത്രധർമൻ പ്രസാദ് തൃശൂർ (ചുമർചിത്രം), ഹരിത തമ്പാൻ കണ്ണൂർ (മോഹിനിയാട്ടം).
23ന് പിലാത്തറയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവാർഡുകൾ സമ്മാനിക്കും.
English Summary: Kshethrakala Academy's Kshethrakalasree Award for Methil Devika