ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് ആദ്യമായി പെട്രോൾ വില നൂറുകടന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ഇന്ന് വില വർധിപ്പിച്ചതോടെയാണ് രാജ്യത്തെ പെട്രോൾ വില 100 രൂപ കടന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ (ഐഒസി) പമ്പുകളിലാണ് പെട്രോൾ വില 100 കടന്നത്. മിർജേവാല എന്ന സ്ഥലത്തെ ഐഒസി പമ്പിൽ പെട്രോൾ വില 100.29 ആയി. ഡീസൽ വില 92.27 ആണ്. ഗംഗാനഗറിലെ പല ഐഒസി പമ്പുകളിലും പെട്രോൾ വില 100.13 ആണ്. തുടർച്ചയായ ഒൻപതാം ദിവസമാണ് ഇന്ധന വില വർധിപ്പിക്കുന്നത്.

ഗംഗാനഗറിൽ ഐഒസിക്കു കീഴിലെ പെട്രോൾ പമ്പുകളിലെ നിരക്ക്.
ഗംഗാനഗറിൽ ഐഒസിക്കു കീഴിലെ പെട്രോൾ പമ്പുകളിലെ നിരക്ക്.

ഉയർന്ന ഡീസൽ വില ഒഡീഷയിലെ മൽക്കാൻഗിരിയിലാണ്. ലിറ്ററിന് 91.62 രൂപ. കോട്ടയത്ത് പെട്രോൾ വില 90 കടന്നു.

ഇന്ധനവില ഇന്ന്

കോട്ടയം
പെട്രോൾ: 90.10 രൂപ
ഡീസൽ: 84.67 രൂപ

കൊച്ചി
പെട്രോൾ 88.91 രൂപ
ഡീസൽ 84.42 രൂപ

English Summary: Petrol price crosses Rs 100 in Rajasthan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com