ADVERTISEMENT

കോഴിക്കോട്∙ കോൺഗ്രസിൽ ചേരുന്ന കലാകാരൻമാരോടു സിപിഎം അസ്പൃശ്യത കാണിച്ചാൽ പൊതുസമൂഹം പ്രതികരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ചലച്ചിത്ര അക്കാദമി ചെയർമാൻ സങ്കുചിത രാഷ്ട്രീയ നേതാവിന്റെ നിലവാരത്തിലാണ് പെരുമാറുന്നത്. മികച്ചവർ എന്നതിൽ പരം സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ മറ്റു മാനദണ്ഡങ്ങൾ ഇക്കുറി ഉണ്ടാകില്ലെന്നും മുല്ലപ്പള്ളി മനോരമ ന്യൂസിനോട് പറഞ്ഞു .

കോൺഗ്രസുകാരൻ ആണെന്ന ഒറ്റകാരണത്താലാണ് നടൻ സലിം കുമാറിനെ ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് അക്കാദമി ഒഴിവാക്കിയത്. ഇത്‌ കലാകേരളത്തോടുള്ള അനീതിയാണെന്ന് കെപിസിസി അധ്യക്ഷൻ പറഞ്ഞു .

അക്കാദമിയിലെ നിയമനനീക്കം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചെയർമാൻ കമലിനെ മുല്ലപ്പള്ളി വിമർശിച്ചു. കോൺഗ്രസിനൊപ്പം ചേരുന്ന കലാകാരന്മാരെ തൊട്ടുകൂടാത്തവരാക്കാൻ ശ്രമിച്ചാൽ സമൂഹം പ്രതികരിക്കും. രമേശ്‌ പിഷാരടിയെ പാർട്ടിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

English Summary: Row over not inviting Salim Kumar to IFFK: Mullappally reacts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com