ADVERTISEMENT

കൊച്ചി∙ കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കുമെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. സിനിമയിലെ കലാകാരന്മാരില്‍ കൂടുതല്‍പേരും വലതുപക്ഷത്താണ്. കലാകാരന്‍മാര്‍ ഇനിയും കോണ്‍ഗ്രസിലേക്ക് വരുമെന്നും ധര്‍മജന്‍ പറഞ്ഞു. 

വർഷങ്ങൾക്കുമുൻപ് തന്നെ പോസ്റ്റർ ഒട്ടിക്കാനും മൈക്ക് അനൗൺസ്മെന്റിനും നടന്നിട്ടുണ്ട്. ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. അപ്പോഴൊക്കെ മത്സരിക്കാനുള്ള അവസരം കിട്ടിയിരുന്നു. എന്നാൽ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: Actor Dharmajan ready to contest in assembly election

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com