ADVERTISEMENT

ന്യൂഡൽഹി ∙ കർഷക സമരവുമായി ബന്ധപ്പെട്ട ‘ടൂൾകിറ്റ് കേസിൽ’ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകയും ആക്ടിവിസ്റ്റുമായ ദിശ രവിയെ (22) മൂന്നു ദിവസം കൂടി ജൂഡിഷ്യൽ കസ്റ്റഡിയിൽ വയ്ക്കാൻ ഉത്തരവ്. തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു ഡൽഹി പൊലീസ് ചൂണ്ടിക്കാട്ടിയപ്പോഴാണു കോടതി കസ്റ്റഡി കാലാവധി നീട്ടിയത്.

‘ടൂൾ കിറ്റ്’ തയാറാക്കിയതുമായി ബന്ധപ്പെട്ടു മലയാളി അഭിഭാഷക നികിത ജേക്കബ്, പരിസ്ഥിതി പ്രവർത്തകരായ ദിശ രവി, ശാന്തനു മുളുക് എന്നിവരടക്കം 70 പേർ ജനുവരി 11നു ഖലിസ്ഥാൻ അനുകൂല സംഘടനയായ പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി ‘സൂം’ ചർച്ചയിൽ പങ്കെടുത്തെന്നാണു പൊലീസിന്റെ ആരോപണം. ദിശയ്ക്കു കുടുംബാംഗങ്ങളെയും അഭിഭാഷകനെയും കാണാൻ ഡൽഹി കോടതി അനുമതി നൽകിയിരുന്നു.

English Summary: Activist Disha Ravi Sent To Jail For 3 Days In "Toolkit" Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com