ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം കൊച്ചിയിൽ നടത്തിയ ആഗോള നിക്ഷേപക സംഗമമായ അസെൻഡിനു ചെലവഴിച്ചത് 3 കോടി രൂപ. അസെൻഡിന്റെ വെബ്സൈറ്റ് നിർമിക്കാനും പ്രചാരണ വിഡിയോയ്ക്കും മാത്രം നൽകിയത് 36 ലക്ഷം രൂപയാണ്. സ്ഥല വാടക, ഭക്ഷണം, താമസം എന്നിവയ്ക്കായി ചെലവാക്കിയത് 1.19 കോടിയാണ്.

നോളജ് പാർട്ണർക്കു നൽകിയതു 45 ലക്ഷം രൂപ. കോഫി ടേബിൾ ബുക്കിനുമാത്രം ചെലവിട്ടത് 23 ലക്ഷം. ഇവന്റ് മാനേജ്മെന്റിന് 60 ലക്ഷവും ഡെലിഗേറ്റ് കിറ്റ്, സാംസ്കാരിക പരിപാടി എന്നിവയ്ക്ക് 15 ലക്ഷവും ബ്രാൻഡിങ്, പരസ്യം എന്നിവയ്ക്ക് 5.9 ലക്ഷവും ചെലവഴിച്ചതായി വിവരാവകാശ പ്രവർത്തകനായ കെ.ഗോവിന്ദൻ നമ്പൂതിരിക്ക് കെഎസ്ഐഡിസി നൽകിയ മറുപടിയിൽ പറയുന്നു. 

English Summary: Expense of ASCEND Kerala 2020 global investors meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com