ADVERTISEMENT

ന്യൂഡല്‍ഹി∙ ലോകത്ത് ഭീകരത പ്രചരിപ്പിക്കുന്നവരില്‍ പലരും ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്ന തൊഴില്‍വൈദഗ്ധ്യവും ഉള്ളവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വഭാരതി സര്‍വകലാശാലയില്‍ ബിരുദദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ലോകത്ത് ഭീകരത പ്രചരിപ്പിക്കുന്നവരില്‍ പലരും ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. മറുഭാഗത്ത് നൂറുകണക്കിനു പേര്‍ കോവിഡ് മഹാമാരി കാലത്ത് ആശുപത്രികളിലും ലാബുകളിലും സ്വന്തം ജീവന്‍ തന്നെ ഭീഷണിയിലാക്കി ജനങ്ങളുടെ രക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നു.'- മോദി പറഞ്ഞു. ഇതു പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടതല്ല, മറിച്ച് മാനസികാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. നിങ്ങള്‍ എന്തു ചെയ്യുന്നുവെന്നത് നിങ്ങളുടെ ചിന്താഗതി പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്നതിനെ അടിസ്ഥാനമാക്കിയതാണ്. രണ്ടു കൂട്ടര്‍ക്കും അവരുടേതായ ഇടമുണ്ട്. പ്രശ്‌നങ്ങളുടെ ഭാഗമാകണോ പരിഹാരമാകണോ എന്നു തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണെന്നും മോദി പറഞ്ഞു. 

കര്‍ഷകസമരവുമായി ബന്ധപ്പെട്ട ടൂള്‍കിറ്റ് കേസില്‍ യുവപരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ അറസ്റ്റ് ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണു പ്രധാനമന്ത്രിയുടെ പ്രസ്താവന. പ്രായം നോക്കിയിട്ടല്ല ഒരാള്‍ കുറ്റവാളിയാണോ എന്നു തീരുമാനിക്കുന്നതെന്നു ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളില്‍ പറഞ്ഞിരുന്നു.

English Summary: English Summary: Many who are spreading terror across world are highlyeducated, highly skilled: PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com