ADVERTISEMENT

കോട്ടയം ∙ മാണി സി.കാപ്പന്റെ എൻസിപിയുടെ ചിഹ്നം ഫുട്ബോളാകുമോ അതോ ട്രാക്ടറാകുമോ? കാപ്പന്റെ നേതൃത്വത്തിൽ പാർട്ടി രൂപീകരണത്തിനുള്ള ചർച്ചകൾ നടക്കുകയാണ്. ജനകീയ ചിഹ്നങ്ങളായ ഫുട്ബോൾ, ട്രാക്ടർ, ഓട്ടോറിക്ഷ എന്നിവയിൽ ഒരെണ്ണം സ്വീകരിക്കാനാണ് പാർട്ടി രൂപീകരണ കമ്മിറ്റിയുടെ ആലോചന. ഡൽഹി കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ട്രാക്ടർ ചിഹ്നമാക്കണമെന്ന് അഭിപ്രായം ഉയർന്നു. എന്നാൽ ചിഹ്നം വരയ്ക്കാൻ ബുദ്ധിമുട്ടുണ്ടെന്നതാണ് തടസ്സം 

കൂടുതൽ പേർക്കും താൽപര്യം ഫുട്ബോളിനോടാണ്. വരയ്ക്കാനും എളുപ്പമാണ്. കാപ്പൻ പക്ഷേ വോളിബോൾ താരമാണ്. രണ്ടിലയ്ക്ക് സ്റ്റേ നിലനിന്നിരുന്ന സമയത്ത് കേരള കോൺഗ്രസ് (എം) മത്സരിച്ചത് ഫുട്ബോളിലാണ്. പാലായിൽ കാപ്പനോട് പൈനാപ്പിൾ ചിഹ്നത്തിൽ മത്സരിച്ച് ജോസ് കെ.മാണി വിഭാഗം തോറ്റിരുന്നു. അതിനുശേഷം പഞ്ചായത്തുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ.മാണി വിഭാഗം ഫുട്ബോൾ ചിഹ്നമായി സ്വീകരിച്ചു, വിജയിച്ചു. 

എൻസിപി കേരള, എൻസിപി യുപിഎ എന്ന രണ്ടു പേരുകൾ പാർട്ടി ചർച്ചയിലുണ്ട്. പാർട്ടി യുപിഎയുടെ ഭാഗമാണ് എന്ന് വരുത്താനാണ് എൻസിപി യുപിഎ എന്ന പേരു സ്വീകരിക്കുന്നതിനു പിന്നിൽ. എന്നാൽ പ്രാദേശിക പാർട്ടി ആയതിനാൽ എൻസിപി കേരള എന്ന പേരു മതിയെന്നും അഭിപ്രായമുണ്ട്. എൻസിപി എന്ന പേര് എന്തായാലും ഉണ്ടാകും. പാർട്ടി കൊടിയ്ക്ക് കോൺഗ്രസ് കൊടിയോട് സാമ്യം കാണും. 

ലംബമായി ത്രിവർണ നിറങ്ങളിൽ കൊടി ഡിസൈൻ ചെയ്യാനാണ് ആലോചന. എൻസിപിയുടെ കൊടിയിലും ത്രിവർണ നിറമുണ്ട്. ഐശ്വര്യ കേരള യാത്രയുടെ സമാപന ചടങ്ങിൽ 1000 പേരെ പങ്കെടുപ്പിക്കും. പാലാ മോഡലിൽ വേറിട്ട റാലിയോടെ എൻസിപി സമാപനത്തിൽ പങ്കെടുക്കും. തിരുവനന്തപുരത്താണ് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുക. 

English Summary : Tractor or Football? Discussion going on about Mani C Kappan's election symbol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com