ADVERTISEMENT

ന്യൂഡൽഹി∙ ഇന്ധനവില വർധനവ് അലട്ടുന്ന പ്രശ്നമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമന്‍. വില തീരുമാനിക്കുന്നതിൽ കേന്ദ്ര സർക്കാരിന് നിയന്ത്രണമില്ല. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ചർച്ചചെയ്ത് പരിഹരിക്കേണ്ട പ്രശ്നമെന്നും അവർ പറഞ്ഞു. രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നിരുന്നു.

പെട്രോൾ ജിഎസ്ടി പരിധിയിലാക്കണമെന്നും ധനമന്ത്രി പറഞ്ഞു. ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാന്‍ കേന്ദ്രം തയാറാണ്. ജിഎസ്ടി പരിധിയിൽ വന്നാൽ രാജ്യമാകെ ഒറ്റ വിലയാകും. കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാം. സംസ്ഥാനങ്ങൾക്കിടയിൽ സമവായം വേണം. നിയമഭേദഗതിയുടെ ആവശ്യമില്ലെന്നും ധനമന്ത്രി പറഞ്ഞു. 

English Summary: Finance Minister Nirmala Sitharaman speaks on Fuel Price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com