മലപ്പുറം ∙ വെട്ടം പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയോടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്സനായി തിരഞ്ഞെടുക്കപ്പെട്ട സിപിഎം അംഗം കെ.ടി.റുബീന സ്ഥാനം രാജിവച്ചു. പ്രാദേശിക നീക്കുപോക്കിന്റെ അടിസ്ഥാനത്തിലാണ് പിന്തുണച്ചതെന്ന് വെൽഫെയർ പാർട്ടി പ്രാദേശിക നേതൃത്വം പറഞ്ഞു.
എന്നാൽ പിന്തുണ തേടിയില്ലെന്ന് സിപിഎം വിശദീകരിച്ചു. വെട്ടം പഞ്ചായത്തിൽ എൽഡിഎഫിന് പത്തും യുഡിഎഫിന് ഒൻപതും വെൽഫെയർ പാർട്ടിക്ക് ഒരംഗവുമാണുള്ളത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് വെൽഫെയർ അംഗം വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നിരുന്നു.
Content Highlights: Malappuram Vettam panchayat: CPM and Welfare party