ADVERTISEMENT

ചെന്നൈ∙ മെട്രോമാൻ ഇ. ശ്രീധരന്റെ ബിജെപി പ്രവേശത്തെ പരിഹസിച്ച് തെന്നിന്ത്യൻ സിനിമാതാരം സിദ്ധാർഥ്. ഒരു സാങ്കേതിക വിദഗ്ധനായി ഇ. ശ്രീധരൻ രാജ്യത്തിന് നൽകിയ സംഭാവനകളുടെ ആരാധകനാണ് താനെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ഒരു പത്ത്, പതിനഞ്ച് വർഷം കൂടി കാത്തിരിക്കാമെന്നുമാണ് സിദ്ധാർഥ് ട്വീറ്റ് ചെയ്തത്. 

‘ഇ. ശ്രീധരൻ സാറിന്റെയും ഒരു സാങ്കേതിക വിദഗ്ധനായി രാജ്യത്തിനു അദ്ദേഹം നൽകിയ സേവനങ്ങളുടെയും വലിയ ആരാധകനാണ് ഞാൻ. അദ്ദേഹം ബിജെപിയിൽ ചേർന്നതിലും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നതിലും ‍ഞാൻ വളരെ ആവേശത്തിലാണ്. പക്ഷേ ഇത് അൽപം നേരത്തെ ആയി പോയില്ലേ എന്നാണ് എന്റെ ഭയം. അദ്ദേഹത്തിന് ഒരു പത്ത്– പതിനഞ്ച് വർഷം കൂടി കാത്തിരിക്കാം എന്നാണ് എന്റെ അഭിപ്രായം. ഇപ്പോൾ വെറും 88 വയസ്സല്ലേ ആയിട്ടുള്ളൂ’– സിദ്ധാർഥ് ട്വീറ്റ് ചെയ്തു. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇ.ശ്രീധരൻ ബിജെപിയിൽ ചേരുന്ന കാര്യം സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ശ്രീധരൻ നടത്തിയ ചില പ്രസ്താവനകൾ വിവാദമായിരുന്നു. ഇ. ശ്രീധരന്‍ തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാകുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി‍. മുഖ്യമന്ത്രി പദവി ഉള്‍പ്പെടെ ഏതുപദവിയും വഹിക്കാന്‍ യോഗ്യനാണ് അദ്ദേഹം. ഇ ശ്രീധരൻ കേരളത്തിന്‍റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

English Summary : Actor Siddharth on E Sreedharan's BJP entry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com