ADVERTISEMENT

കണ്ണൂർ ∙ സിനിമയിൽ രാഷ്ട്രീയം കലർത്തരുതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. കൊച്ചിയിൽ നടന്ന ഐഎഫ്എഫ്കെയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദം വേണ്ടിയിരുന്നില്ലെന്ന് സലിം കുമാറിന് ഇപ്പോൾ തോന്നുന്നുണ്ടാകുമെന്നും കമൽ കണ്ണൂരിൽ പറഞ്ഞു. ‘സലിം കുമാറിനെ നേരിട്ടു ക്ഷണിച്ചിരുന്നു. എന്നാൽ അതിനു മുൻപ് അദ്ദേഹം ഇതു രാഷ്ട്രീയമായെടുത്തു. സിനിമയിൽ രാഷ്ട്രീയം കലർത്തുന്ന സാഹചര്യങ്ങളുണ്ടായതു നിർഭാഗ്യകരമാണ്.’- കമൽ പറഞ്ഞു.

ഐഎഫ്എഫ്കെയ്ക്കെതിരെ സംവിധായകൻ ദീപേഷിന്റെ ആരോപണങ്ങൾ മറുപടി അർഹിക്കാത്തതാണ്. ദീപേഷിന്റെ സിനിമയെ ഐഎഫ്എഫ്കെയിൽ തിരഞ്ഞെടുക്കാത്തതിന്റെ പേരിലാണ് ആരോപണമെന്നും കമൽ പറഞ്ഞു.

മതാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർ ജൂറിയിലുണ്ടെന്നും യുക്തിപരമായ സിനിമ എടുക്കുന്നവർക്കു സ്ഥാനമില്ലെന്നും തന്റെ സിനിമ ‍മേളയിൽ നിന്നു തള്ളപ്പെട്ടത് അങ്ങനെയാണെന്നും ദീപേഷ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ‘ചലച്ചിത്ര അക്കാദമിയുടെ ജൂറിയിൽ ഉണ്ടായിരുന്നയാളാണു ദീപേഷ്. അദ്ദേഹത്തിന്റെ സിനിമ തിരഞ്ഞെടുത്തപ്പോൾ ചലച്ചിത്ര അക്കാദമി നല്ലതാണെന്നായിരുന്നു ദീപേഷിന്റെ നിലപാട്.’- കമൽ പറഞ്ഞു.

English Summary: Director Kamal on IFFK Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com