ADVERTISEMENT

പാലക്കാട്∙ നിയമസഭാ തിരഞ്ഞെടുപ്പു സീസണിൽ കേരളത്തിൽ എത്തിക്കാൻ ലക്ഷ്യമിട്ട് തമിഴ്നാട് തിരുവെളളൂരിലെ ഗേ‍ാഡൗണിൽ സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ‍ഒ‍ാഫിസർ സി. സെന്തിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ റെയ്‍ഡിൽ പിടികൂടി. കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ തൃശൂർ, ആലുവ സ്വദേശികളായ 3 മലയാളികൾ രക്ഷപ്പെട്ടു. ഇവരെക്കുറിച്ച് എക്സൈസിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. 352 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 21,000 ലീറ്റർ സ്പിരിറ്റാണ് റെയ്ഡിൽ പിടിച്ചെടുത്തത്.

തിരുവെളളൂർ വെങ്കൽ പെ‍ാലീസിന്റെ സഹായത്തേ‍ാടെ ഞായറാഴ്ച പതിനൊന്നോടെ ആരംഭിച്ച റെയ്ഡ് 4 മണിക്കൂറിലധികം നീണ്ടു. എക്സൈസ് ഐബി ഇൻസ്പെക്ടർ വി.അനൂപ്, എക്സൈസ് ഡ്രൈവർ ജെ. സത്താർ, വെങ്കൽ പെ‍ാലീസ് സിഐ പി. തെന്നരശ്, എസ്ഐ എം. ഇളവരശൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. കേന്ദ്രത്തിൽനിന്ന് തമിഴ് മലയാളികളായ അമ്പത്തൂരിലെ വെങ്കിടേഷ്, രാജ്കുമാർ, ബാബു, റായ്പുരം ഹാരീസ്, തിരുവല്ലൂർ രവി, തിരുവള്ളൂർ ഭക്തവൽസലം എന്നിവരെ അറസ്റ്റു ചെയ്തു. ഇവരെ വെങ്കൽ പെ‍ാലീസ് കേ‍ാടതിയിൽ ഹാജരാക്കി. തകര ഷീറ്റിന്റെ മേൽക്കൂരയേ‍ാടെയാണ് സൂക്ഷിപ്പുകേന്ദ്രം നിർമിച്ചിരുന്നത്. 

കേരളത്തിൽ മദ്യം നിർമിക്കാൻ ബവ്റിജസിന് ആവശ്യത്തിന് സ്പിരിറ്റ് ലഭിക്കാത്ത സ്ഥിതിയായിരിക്കേയാണ്, മറുവശത്ത് ഈ ഇടപാടുകൾ സജീവമായി നടക്കുന്നത്. തിരഞ്ഞെടുപ്പ് ദിവസം കേരളത്തിലേക്ക് എത്തിക്കാൻ തമിഴ്നാട്ടിലെ പലയിടങ്ങളിലായി ഇത്തരത്തിൽ സ്പിരിറ്റ് സംഭരിച്ചുവച്ചതായാണ് വിവരം. ഈ മാസം 5ന് തൃശൂരിൽ ആഡംബര വാഹനത്തിലെത്തിയ സ്പിരിറ്റിന്റെ ഉറവിടം തേടിയുളള ഐബി ഉദ്യേ‍ാഗസ്ഥരുടെ അന്വേഷണമാണ് വെങ്കൽ സൂക്ഷിപ്പുകേന്ദ്രത്തിൽ എത്തിച്ചത്.സംഘം കേന്ദ്രത്തിലെത്തുമ്പേ‍ാൾ കേരളത്തിലേക്ക് സ്പിരിറ്റ് കെ‍ാണ്ടുപേ‍ാകാനുള്ള വാഹനം കാത്തിരിക്കുകയായിരുന്നു പിടിയിലായവരെന്ന്  വെങ്കൽപെ‍ാലീസ് അധികൃതർ പറഞ്ഞു. 

മലയാളികളായ ഇടപാടുകാർ ഒ‍ാടിരക്ഷപ്പെട്ടതേ‍ാടെ ബാക്കിയുളളവരെ പിടികൂടി സ്പിരിറ്റു കസ്റ്റഡിയിലെടുത്തയായും പെ‍ാലീസ് അറിയിച്ചു. രണ്ട് ആഡംബര വാനുകളുകളും പിടികൂടിയിട്ടുണ്ട്. ഇവിടെ ലീറ്ററിന് 70 രൂപക്ക് ലഭിക്കുന്ന സ്പിരിറ്റ് കേരളത്തിൽ 800 രൂപയ്ക്കുവരെയാണ് വിൽക്കുന്നത്. വിദേശ മദ്യമായ ജവാന്റെ പേരിൽ  തമിഴ്നാട്ടിൽ 3 ഡിസ് ലറികളിലായി വ്യാജ മദ്യം നിർമിച്ച് കേരളത്തിലെത്തിക്കുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു.

English Summary : More than 21,000 spirit seized in Excise raid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com