തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ആദ്യ വാരം; സാധ്യത പറഞ്ഞ് പ്രധാനമന്ത്രി

1200-narendra-modi1
നരേന്ദ്ര മോദി
SHARE

ഗുവാഹത്തി∙ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്തിമ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മോദി പറഞ്ഞു. അസമിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് മാർച്ച് ആദ്യവാരം അസമിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് മോദി അറിയിച്ചത്. 

2016ലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതികൾ മാർച്ച് നാലിനാണ് പ്രഖ്യാപിച്ചത്. അതുപോലെ ഇത്തവണയും മാർച്ച് ആദ്യവാരം തീയതികൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കേരളം, പുതിച്ചേരി, ബംഗാൾ, അസം, തമിഴ്നാട് എന്നിങ്ങനെ അഞ്ചിടങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. പ്രഖ്യാപനം വരുംവരെ ബംഗാളിലും കേരളത്തിലും അസമിലും പ്രധാനമന്ത്രി എത്തും.

English Summary : Assam poll dates to be announced early March: PM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA