ഇന്ത്യയിൽ വീണ്ടും കോവിഡ് കേസുകളിൽ വർധന; കൂടുതൽ കേരളമടക്കം അഞ്ചിടത്ത്

Covid | Coronavirus | India
മുംബൈയിൽ മാസ്ക് ധരിച്ചു നടന്നുപോകുന്ന സ്ത്രീകൾ. ചിത്രം: Sujit Jaiswal / AFP
SHARE

ന്യൂഡൽഹി ∙ ഇന്ത്യയിൽ കോവിഡ് കേസുകളിൽ ഒരിടവേളയ്ക്കുശേഷം വീണ്ടും വർധന. തുടർച്ചയായ അഞ്ചാമത്തെ ദിവസമാണു സജീവമായ കേസുകൾ കൂടിയത്. ഈ കാലയളവിൽ 13,506 പുതിയ കേസുകളാണു റിപ്പോർട്ട് ചെയ്തതെന്നു കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ എണ്ണവും കൂടി. കഴിഞ്ഞ നവംബർ അവസാനത്തിനുശേഷം ഇപ്പോഴാണു കണക്കിൽ കുതിപ്പുണ്ടായത്.

ഫെബ്രുവരി 16ന് 9121 കേസുണ്ടായിരുന്നതു തിങ്കളാഴ്ച 14,199 ആയാണു വർധിച്ചത്. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളിൽ വർധനയുണ്ടായതാണു ദേശീയ തലത്തിൽ എണ്ണം കൂട്ടിയത്. ‘സജീവമായ കേസുകളിൽ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും വർധനയുണ്ട്. പഞ്ചാബിലും ജമ്മു കശ്മീരിലും രോഗികളുടെ എണ്ണം കൂടുകയാണ്’– കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.

ഇന്ത്യയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1.10 കോടി പിന്നിട്ടു. കോവിഡ് പരിശോധനകളുടെ എണ്ണം 21.15 കോടിയായി; വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം 1.11 കോടിയും. രോഗ സ്ഥിരീകരണ നിരക്ക് 5.20% ആണ്. രോഗമുക്തരുടെ എണ്ണം 1.06 കോടി ആയി. 97.22% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,56,385 ആയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

English Summary: India Sees Sharpest Increase In Active Covid Cases Since End-November

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA