ADVERTISEMENT

ചെന്നൈ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ രജനീകാന്തിന്റെ പിന്തുണ ലഭിക്കുമോയെന്ന കാര്യത്തിൽ പ്രതീക്ഷ കൈവിടാതെ മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. രാഷ്ട്രീയത്തിൽ നിന്നു പിന്മാറിയെങ്കിലും രാഷ്ട്രീയ അഭിപ്രായം പറയാൻ രജനിക്കു സ്വാതന്ത്ര്യമുണ്ടെന്നും എന്തു പറയണമെന്ന് അദ്ദേഹമാണു തീരുമാനിക്കേണ്ടതെന്നും കമൽ പറഞ്ഞു. 

1996ൽ നടത്തിയ പരാമർശത്തിനു സമാനമായി രജനീകാന്ത് ഇത്തവണ പരാമർശം നടത്തുമോയെന്ന ചോദ്യത്തിനു പ്രതികരിക്കുകയായിരുന്നു കമൽഹാസൻ. സഖ്യം സംബന്ധിച്ചു ചർച്ച ചെയ്തു തീരുമാനിക്കാമെന്നും എന്നാൽ നിലപാടുകൾ ചോദിച്ചു വാങ്ങാനാവില്ലെന്നും പറഞ്ഞു. മക്കൾ നീതി മയ്യത്തിന്റെ മൂന്നാം വാർഷികാഘോഷത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കമൽഹാസൻ.

രജനീകാന്തിന്റെ പോയസ് ഗാർഡനിലെ വസതിയിലെത്തി കമൽഹാസൻ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയത് അഭ്യൂഹങ്ങൾക്കു വഴിതുറന്നിരുന്നു. 45 മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ രാഷ്ട്രീയമില്ലായിരുന്നുവെന്നും രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള സംഭാഷണം മാത്രമായിരുന്നുവെന്നും കമൽഹാസൻ പറഞ്ഞു. 

രജനിയെ കണ്ടിട്ട് ഏറെനാളായെന്നും രണ്ടും പേർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും രജനിയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കുക കൂടി സന്ദർശനലക്ഷ്യമായിരുന്നുവെന്നും പറഞ്ഞു. തമിഴ്നാട്ടിൽ മൂന്നാം മുന്നണിക്കുള്ള വാതിൽ അടഞ്ഞിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. മൂന്നാം മുന്നണിയുടെ മേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ടെന്നും മഴ പെയ്തേക്കാമെന്നും പറഞ്ഞു.

English Summary: Kamal Haasan meets Rajinikanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com