ആലപ്പുഴ∙ മാന്നാറില്‍നിന്ന് തട്ടിക്കൊണ്ടുപോയ കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ (32) കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സംഘം പാലക്കാട് വടക്കഞ്ചേരിയില്‍ ഇറക്കിവിടുകയായിരുന്നു. 10 പ്രതികളെ തിരിച്ചറിഞ്ഞു.
ബിന്ദുവിനെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് 15 അംഗ സംഘം തട്ടിക്കൊണ്ടു പോയത്. സ്വർണക്കടത്ത് സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്നു സംശയമുണ്ട്.
വീട് ആക്രമിച്ചാണ് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. ആക്രമണത്തിൽ വീട്ടുകാർക്കും പരുക്കേറ്റിരുന്നു നാലു ദിവസം മുന്‍പാണ് ബിന്ദു വിദേശത്തുനിന്ന് എത്തിയത്.
English Summary: Kidnapped woman found in Vadakkencherry