ADVERTISEMENT

തിരുവനന്തപുരം∙ നിയമനം തേടി സെക്രട്ടറിയേറ്റ് നടയില്‍ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ നിരാഹാര സമരം തുടങ്ങി. റാങ്ക് ലിസ്റ്റിലെ നിയമനത്തില്‍ സര്‍ക്കാരില്‍ നിന്നു വ്യക്തമായ ഉറപ്പുകിട്ടാത്തതിനെ തുടര്‍ന്നാണ് സമരം കടുപ്പിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ തീരുമാനിച്ചത്. നിയമനത്തില്‍ വ്യക്തമായ ഉറപ്പു ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരത്തിലേക്കു പോകുമെന്നു രാവിലെ ഉദ്യോഗാര്‍ഥികള്‍ അറിയിച്ചിരുന്നു. 

ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗം കഴിഞ്ഞ് തീരുമാനം അറിയിക്കുമെന്നായിരുന്നു സൂചനയെങ്കിലും സര്‍ക്കാരില്‍ നിന്നു പ്രത്യേക അറിയിപ്പൊന്നും ലഭിക്കാത്തതിനാലാണ് നിരാഹാര സമരം ആരംഭിച്ചതെന്നു ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. 

English Summary: Last Grade Rank holders strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com