ADVERTISEMENT

ന്യൂഡൽഹി ∙ കർഷക സമരവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ അക്രമ സംഭവങ്ങളിൽ നടൻ ദീപ് സിദ്ദുവിനെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. 7 ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്നു നടനെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോഴാണു ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

ചെങ്കോട്ടയിലെ അക്രമ സംഭവങ്ങളിലെ പ്രധാനപ്പെട്ട ആളാണ് ദീപ് സിദ്ദുവെന്നു പൊലീസ് പറഞ്ഞു. ജനുവരി 26ന് ഡൽഹിയിൽ ട്രാക്ടർ പരേഡിനിടെ കർഷകരും പൊലീസും ഏറ്റുമുട്ടിയതു വൻ സംഘർഷത്തിനു വഴിവച്ചു. കുറെപ്പേർ ട്രാക്ടറുകൾ ഓടിച്ച് ചെങ്കോട്ടയിലെത്തുകയും ഗുരുദ്വാരകളിൽ പറത്തുന്ന നിഷാൻ സാഹിബ് പതാക ഉയർത്തുകയും ചെയ്തു. അക്രമത്തിൽ പ്രതിഷേധക്കാരിലെ ഒരാൾ മരിച്ചു, അഞ്ഞൂറോളം പൊലീസുകാർക്കു പരുക്കേറ്റു.

English Summary: 14-Day Judicial Custody For Actor-Activist Deep Sidhu Over Republic Day Violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com