അങ്കമാലി കെഎസ്ആർടിസി സ്റ്റാൻ‍ഡിൽനിന്ന് ആളെ കയറ്റി; സ്വകാര്യബസ് കസ്റ്റഡിയിൽ

KSRTC Angamaly
അങ്കമാലി കെഎസ്ആർടിസി സ്റ്റാൻ‍ഡിലേക്കു കയറിയ സ്വകാര്യബസ്
SHARE

അങ്കമാലി ∙ കെഎസ്ആർടിസിയിൽ ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന സമരത്തിന്റെ മറവിൽ കെഎസ്ആർടിസി സ്റ്റാൻ‍ഡിലേക്കു കയറി യാത്രക്കാരെ കയറ്റാൻ ശ്രമിച്ച സ്വകാര്യബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ–പുത്തൻവേലിക്കര റൂട്ടിലോടുന്ന ബസേലിയോസ് ബസാണു കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് കയറ്റിയത്.

കെഎസ്ആർടിസി സ്റ്റാൻഡിലേക്കു മറ്റു വാഹനങ്ങൾ കയറ്റാൻ പാടില്ല എന്നിരിക്കെ, റൂട്ട് തെറ്റിച്ചതിനും മനുഷ്യജീവന് അപകടകരമായ വിധത്തിൽ ബസ് ഓടിച്ചു കയറ്റിയതിനും ബസ് ഡ്രൈവർക്കെതിരെ കേസ് എടുത്തു. ഇന്നു രാവിലെ 10.20 നായിരുന്നു സംഭവം. കെഎസ്ആർടിസി അധികൃതർ അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

കെഎസ്ആർടിസി സ്റ്റാൻഡിൽ സിഐടിയു, ബിഎംഎസ് യൂണിയനുകളിലെ ജീവനക്കാർ തമ്മിൽ സംഘർഷമുണ്ടായി. പ്രതിദിനം 33 സർവീസ് ഉള്ളതിൽ 3 സർവീസ് മാത്രമേ നടത്താനായുള്ളൂ. തിരുവനന്തപുരം, ആലുവ, ചാലക്കുടി എന്നിവിടങ്ങളിലേക്കാണു സർവീസ് നടത്തിയത്. മൊത്തം 241 ജീവനക്കാർ ഉള്ളതിൽ 44 പേർ ജോലിക്കെത്തി.

English Summary: Police register case against private bus for entering KSRTC stand in Angamaly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA