കർണാടക അതിർത്തിയിൽ യാത്രക്കാരെ തടയുന്നത് ഒഴിവാക്കണം: മോദിക്ക് പിണറായിയുടെ കത്ത്

Pinarayi | Modi
പിണറായി വിജയൻ, നരേന്ദ്ര മോദി
SHARE

തിരുവനന്തപുരം∙ കേരളത്തിൽ നിന്നുള്ള യാത്രക്കാരെയും വാഹനങ്ങളെയും കർണാടക അതിർത്തിയിൽ തടയുന്നത് ഒഴിവാക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു.

കർണാടക നിയന്ത്രണം ഏർപ്പെടുത്തിയതു മൂലം വിദ്യാർഥികളും ആശുപത്രി ആവശ്യങ്ങൾക്കു യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടാണു നേരിടുന്നത്. അവശ്യ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങൾ പോലും തടയുന്ന സ്ഥിതിയുണ്ട്.

സംസ്ഥാനാന്തര യാത്രയ്ക്കു നിയന്ത്രണം പാടില്ലെന്ന കേന്ദ്ര നിർദേശത്തിനു വിരുദ്ധമാണ് ഈ നടപടി. എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ അനുകൂല നടപടി ഉണ്ടാകണമെന്നും പ്രധാനമന്ത്രിയോടു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

English Smmary: CM Pinarayi Vijayan Writes Letter to PM Modi On Karnataka Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA