അവയവ വിൽപന ദാതാവും സ്വീകർത്താവും അറിഞ്ഞ്; തട്ടിപ്പിനു പിന്നിൽ സംഘമില്ലെന്ന് ക്രൈംബ്രാഞ്ച്

organ-trade-mafia
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം∙ സംസ്ഥാനത്തെ അവയവ തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു. തട്ടിപ്പു നടത്താൻ കേരളത്തിലുടനീളം ആശുപത്രികൾ കേന്ദ്രീകരിച്ച് ഏജന്റുമാർ പ്രവർത്തിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. അവയവ തട്ടിപ്പിനായി ഏതെങ്കിലും വ്യക്തിയുടെ നിയന്ത്രണത്തിൽ വലിയ സംഘം പ്രവർത്തിക്കുന്നതായി കണ്ടെത്താനായിട്ടില്ല. ക്രൈംബ്രാഞ്ച് എഡിജിപിക്കു സമർപ്പിച്ച റിപ്പോർട്ട് തുടർ നടപടികൾക്കായി ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷന് (ഡിഎംഇ) കൈമാറും. അവയവ തട്ടിപ്പു നടന്നാൽ ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആക്ട് ആനുസരിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്യേണ്ടത് ഡിഎംഇയാണ്.

എട്ടു വർഷത്തിനിടെ അയ്യായിരത്തോളം അവയവ തട്ടിപ്പുകൾ നടന്നതായി സൂചന ലഭിച്ചതിനെത്തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചായിരുന്നു ഇതിലേറെയും. വൃക്ക, കരൾ എന്നിവയാണ് തട്ടിയെടുത്തതിലധികവും. അവയവങ്ങൾ നൽകുന്നയാളും സ്വീകരിക്കുന്നയാളും അറിഞ്ഞാണ് കൈമാറ്റമെന്നു റിപ്പോർട്ടിൽ പറയുന്നു. അവയവം നൽകുന്നയാളിന്റെ ദാരിദ്ര്യമാണ് ഏജന്റുമാർ ചൂഷണം ചെയ്യുന്നത്. കടങ്ങൾ വീട്ടാനും മക്കളെ വിദേശത്തേക്ക് അയയ്ക്കാനും അവയവം ദാനം ചെയ്തവരുണ്ട്. അവയവം ദാനം ചെയ്യുന്നവർക്കു ലഭിക്കുന്നതിനേക്കാള്‍ തുക ഏജന്റുമാർക്കു ലഭിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. നിരവധി ഏജന്റുമാർ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്രീകൃത നിയന്ത്രണ സംവിധാനം ഏജന്റുമാർക്കില്ല. ഒരു കേസിൽ പണം ലഭിച്ചാൽ അടുത്ത കേസിലേക്കു പോകുന്നതാണ് ഇവരുടെ രീതി.

അവയവം ദാനം ചെയ്യുന്ന ആളും സ്വീകരിക്കുന്ന ആളും അറിഞ്ഞാണ് ഇടപാടെന്നതിനാൽ ഇടപെടുന്നതിനു പരിമിതികളുണ്ടെന്നു പൊലീസ് പറയുന്നു. ഡിഎംഇയാണ് അന്വേഷിച്ച് തുടർ നടപടി സ്വീകരിക്കേണ്ടത്. ഇതിനായാണ് റിപ്പോർട്ട് ഡിഎംഇയ്ക്ക് കൈമാറുന്നത്. 

English Summary: Crime Branch filed report in organ fraud case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA