ADVERTISEMENT

തിരുവനന്തപുരം∙ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ വായിൽ തോന്നിയത് വിളിച്ചു പറയുന്നെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഉദ്യോഗസ്ഥർക്ക് അയയ്ക്കുന്ന കത്തിലെ വിവരങ്ങൾ മനസ്സിലാക്കാത്തത് ജയരാജന്റെ പരാജയമാണ്. 2019 ഒക്ടോബർ 21ന് ഇ–മെയിലായി കത്ത് അയച്ചു. പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് അയച്ചത്. ന്യൂയോർക്ക് പര്യടനത്തിനിടെ ഷിജു വര്‍ഗീസ് എന്നയാളെ കണ്ടിട്ടില്ലെന്നും വി.മുരളീധരന്‍ പറഞ്ഞു. ‌മത്സ്യത്തൊഴിലാളികളെ പിന്നില്‍നിന്ന് കുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

ക്ലിഫ് ഹൗസില്‍ പോയി ആര്‍ക്കും ചര്‍ച്ച നടത്താമെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞിരുന്നു. ഇഎംസിസിക്ക് കൊടുക്കാത്ത ഭൂമി എങ്ങനെ റദ്ദാക്കുമെന്നും ഇഎംസിസി വ്യാജസ്ഥാപനമെന്ന് ആരും അറിയിച്ചിട്ടില്ലെന്നും വി. മുരളീധരനെ അറിയിച്ചുകാണുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇഎംസിസി വ്യാജസ്ഥാപനം എന്ന് അറിഞ്ഞിട്ടും കരാറില്‍ ഏര്‍പ്പെട്ടെന്ന് വി.മുരളീധരന്‍ ആരോപിച്ചതിന് പിന്നാലെയായിരുന്നു ഇ.പി.ജയരാജന്റെ വിശദീകരണം.

English Summary: Deep Sea Trawling Deal, V Muraleedharan against EP Jayarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com