ADVERTISEMENT

പാലക്കാട്∙ പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തെ തള്ളി സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. പല സമരങ്ങൾ നടക്കുന്നുണ്ട്. സമരമല്ല ഉന്നയിക്കുന്ന മുദ്രാവാക്യമാണ് പ്രധാനം. കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്തണമെന്ന് പറഞ്ഞാൽ സാധിക്കില്ല. എൽഡിഎഫ്‌ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി പട്ടാമ്പിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.വിജയരാഘവൻ.

ആഴക്കടൽ മൽസ്യബന്ധനത്തിൽ സർക്കാരിന് നിലപാട് ഉണ്ടെന്നും മാറ്റം ഉണ്ടായിട്ടില്ലെന്നും എ.വിജയരാഘവൻ പറഞ്ഞു. ധാരണാപത്രം എന്നത് കരാറല്ല. അഴിമതിയുണ്ടെന്ന് പറഞ്ഞതു പ്രതിപക്ഷ നേതാവിന്റെ വിശ്വാസ്യതയേയാണ് ബാധിച്ചത്. മുഖ്യമന്ത്രി പറഞ്ഞതാണ് സർക്കാരിന്റെ നയമെന്ന് എ.വിജയരാഘവൻ പറഞ്ഞു.

ഇന്നലെ മന്ത്രി കടകംപ്പള്ളി സുരേന്ദ്രനെ കാണാൻ ഔദ്യോഗിക വസതിയിലെത്തിയ ഉദ്യോഗാർഥികളെ മന്ത്രി ആക്ഷേപിച്ചതായി ആരോപണം ഉയർന്നിരുന്നു. സെക്രട്ടേറിയറ്റിനു മുന്നിൽ ഇവർ നടത്തുന്ന സമരത്തിന്റെ മുൻ നിരയിലുള്ള ലയ രാജേഷിനോട്, റാങ്ക് പട്ടിക 10 വർഷം നീട്ടി നൽകിയാലും സഹോദരിക്കു ജോലി കിട്ടുമോ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. നന്നായി പ്രവർത്തിക്കുന്ന സർക്കാരിനെ നാണം കെടുത്താൻ ഇങ്ങനെ സമരം ചെയ്യുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചിരുന്നു.

English Summary: Demands of PSC applicants is utterly illegitimate: A Vijayaraghavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com