ADVERTISEMENT

വാഷിങ്ടൻ ∙ മെക്സിക്കൻ ലഹരിമരുന്ന് മാഫിയയുടെ തലവൻ ജോക്വിൻ ‘എൽ ചാപ്പോ’ ഗുസ്മാന്റെ ഭാര്യ എമ്മ കൊറോണൽ ഐസ്പറോ (31) അറസ്റ്റിൽ. ജയിലിൽ കഴിയുന്ന ഭർത്താവിനു ലഹരിമരുന്നു കടത്ത് തുടരാൻ സഹായിച്ചെന്ന് ആരോപിച്ചാണ് എമ്മയെ യുഎസിൽ അറസ്റ്റ് ചെയ്തത്.

വിർജീനിയയിലെ ഡള്ളസ് രാജ്യാന്തര വിമാനത്താവളത്തിൽവച്ചാണ് ഇവരെ പിടികൂടിയത്. മുൻ മെക്സിക്കൻ പ്രതിരോധ മന്ത്രി സാൽവദോർ സീൻഫ്യൂഗോസിനെ ഒക്ടോബറിൽ തടവിലാക്കിയ ശേഷം ലഹരിമരുന്ന് കേസിൽ യുഎസ് അറസ്റ്റ് ചെയ്യുന്ന പ്രധാനപ്പെട്ട വ്യക്തിയാണ് എമ്മ. അമേരിക്കയിലേക്കു നിയമവിരുദ്ധമായി ഹെറോയിൻ, കൊക്കെയ്ൻ, മരിജുവാന, മെത്താംഫെറ്റാമിൻ എന്നിവ കടത്താൻ ഗൂഢാലോചന നടത്തിയെന്നാണ് ഇവർക്കെതിരായ കുറ്റം. 

2015ൽ മെക്സിക്കൻ ജയിലിൽനിന്ന് എൽ ചാപ്പോ രക്ഷപ്പെട്ടതിലും, ഇയാളെ യുഎസിലേക്കു കൈമാറുന്നതിനുമുൻപ് 2016ൽ രണ്ടാമത്തെ ജയിൽചാട്ട ശ്രമത്തിലും എമ്മയ്ക്കു പങ്കുണ്ടെന്നു സത്യവാങ്മൂലത്തിൽ പറയുന്നു. 63കാരനായ എൽ ചാപ്പോയെ 2007ലാണ് എമ്മ വിവാഹം കഴിച്ചത്. മെക്സിക്കോയിലെ ഗുസ്മാൻ കുടുംബവുമായി ബന്ധമുള്ള അഭിഭാഷകർ വിഷയത്തോട് ഉടനെ പ്രതികരിക്കാൻ തയാറായില്ല. 

el-chapo-guzman
ജോക്വിൻ ‘എൽ ചാപ്പോ’ ഗുസ്മാൻ.

English Summary: Wife Of Mexican Drug Lord El Chapo Arrested In US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com