ADVERTISEMENT

കൊച്ചി∙ ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ മിനിമം ബാലന്‍സിന്റെ പേരില്‍ തട്ടിപ്പെന്ന് പരാതി. 200 രൂപ വരെ നിര്‍ബന്ധിത മിനിമം ചാര്‍ജ് ഈടാക്കി ബാങ്കുകള്‍ 300 കോടിയിലേറെ രൂപയുടെ ലാഭം കൊയ്യുന്നതായാണ് ആക്ഷേപം. മിനിമം ബാലന്‍സ് പൂര്‍ണമായും എടുത്തുകളഞ്ഞില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് യാത്രക്കാര്‍.

രാജ്യത്താകെ ഫാസ്ടാഗ് ഉപഭോക്താക്കളുടെ എണ്ണം മൂന്ന് കോടിക്കു മുകളിലാണ്. പുതിയ വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതടക്കം ഓരോ ദിവസവും എണ്ണം വര്‍ധിക്കുന്നു. ഫാസ്ടാഗുകളിലെല്ലാം നിശ്ചിത തുക മിനിമം ബാലന്‍സ് നിര്‍ബന്ധമാണ്. 100 രൂപ മുതല്‍ 200 രൂപ വരെയാണ് മിനിമം ബാലന്‍സ്. കണക്കുകള്‍ ചേര്‍ത്തുവച്ചാല്‍ കുറഞ്ഞത് 300 കോടി രൂപയെങ്കിലും മിനിമം ബാലന്‍സ് ഇനത്തില്‍ ബാങ്കുകള്‍ക്ക് ലഭിക്കും. മിനിമം ബാലന്‍സിന് താഴേക്ക് ഫാസ്ടാഗ് ഉപയോഗിക്കാന്‍ സാധിക്കില്ല. അങ്ങനെ വന്നാല്‍ പിഴയൊടുക്കണം. ഇത് ബാങ്കുകള്‍ക്ക് കൊള്ളലാഭത്തിന് വഴിയൊരുക്കുന്നതായാണ് ആരോപണം.

പാലിയേക്കര ടോൾപ്ലാസയിൽ ഫെബ്രുവരി 15 മുതൽ ടോൾപിരിവ് ഫാസ്ടാഗിലൂടെ മാത്രമായിരിക്കുമെന്നു കാണിച്ച് സ്ഥാപിച്ച ബോർഡ്.
തൃശൂർ പാലിയേക്കര ടോൾ പ്ലാസയ്ക്കു മുന്നിൽനിന്നുള്ള ദൃശ്യം

ഫാസ്ടാഗിലെ മിനിമം ബാലന്‍സ് പൂര്‍ണമായും എടുത്തുകളയണമെന്നും യാത്രക്കാരെ ചൂഷണം ചെയ്യുന്ന ഫാസ്ടാഗ് സേവനദാതാക്കളെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും ആവശ്യം ശക്തമാണ്. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പരാതിക്കാര്‍ വ്യക്തമാക്കുന്നു.

English Summary: Minimum balance for fastag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com