ADVERTISEMENT

കൊച്ചി∙ പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയവില ഇന്ന് നിലവില്‍ വന്നു. കൊച്ചിയില്‍ ഒരു സിലിണ്ടറിന് 801 രൂപ. ഈമാസം രണ്ടാം തവണയാണ് പാചകവാതകത്തിന് വിലകൂട്ടുന്നത്.

കഴിഞ്ഞയാഴ്ച ഗാർഹിക പാചകവാതക വില 50 രൂപ വർധിപ്പിച്ചിരുന്നു. കഴി‍ഞ്ഞ ഒരു മാസത്തിനിടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് 80 രൂപയിലധികമാണ് വില വർധിച്ചത്. ഫെബ്രുവരി ആദ്യം സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 25 രൂപ വർധിപ്പിച്ചിരുന്നു.

ഇന്ധനവില വർധനയ്ക്കു പിന്നാലെയുള്ള പാചകവാതക വിലവർധന ജനങ്ങളുടെ കുടുംബ ബജറ്റിന് താളം തെറ്റിക്കുന്നതാണ്.

English Summary: LPG price hike: Cooking gas rates up ₹25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com