ADVERTISEMENT

പാലക്കാട്∙ ജനതാദൾ എസ്സും ലോക്താന്ത്രിക് ജനതാദളും(എൽജെഡി) തമ്മിലുള്ള ലയനത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയുടെ അനുമതി ലഭിച്ചതായും എം.വി.ശ്രേയാംസ്കുമാര്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും കെ.കൃഷ്ണന്‍കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു. സംഘടനാ ഭാരവാഹിത്വം പങ്കിടുന്നതില്‍ ധാരണയായി. 

ലോക്താന്ത്രിക് ജനതാദളും ജനതാദൾ എസ്സും തമ്മില്‍ ഒന്നാകുമ്പോള്‍ ആര്‍ക്ക് നഷ്ടം ലാഭം എന്നതല്ല. ആശയപരമായ പൊരുത്തമാണ് പ്രധാനം. സംഘടനാപരമായ ഭാരവാഹിത്വം പങ്കിടുന്നതില്‍ ധാരണയായി.  ഇടതുമുന്നണി  നേതൃത്വവും ലയനത്തിന് അനുകൂലമാണെന്ന് കെ.കൃഷ്ണന്‍കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു.

വടകര ഉള്‍പ്പെടെ സീറ്റിന്റെ കാര്യത്തിലോ ഭാരവാഹിത്വത്തിലോ ഒരു തര്‍ക്കവുമില്ല. പാര്‍ട്ടി ഒന്നായശേഷം എല്ലാം ചര്‍ച്ച ചെയ്തു തീരുമാനിക്കും. തിരഞ്ഞെടുപ്പിന് മുന്‍പ് ലയനം നടക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

English Summary: Minister K Krishnankutty on LJD-JDS merger 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com