ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരനെ മത്സരിപ്പിക്കാൻ നീക്കം. മലബാറിലെ സീറ്റില്‍ സുധീരനെ നിർത്താനാണു ശ്രമം നടക്കുന്നത്. എഐസിസി പ്രതിനിധികൾ സുധീരന്‍റെ വസതിയിലെത്തി ചര്‍ച്ച നടത്തി. എഐസിസി സെക്രട്ടറിമാരായ പി.വിശ്വനാഥ്, പി.വി.മോഹൻ എന്നിവരാണ് സുധീരനെ കാണാനെത്തിയത്.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ താല്‍പര്യപ്രകാരമായിരുന്നു കൂടിക്കാഴ്ച. സ്ഥാനാര്‍ഥിയാവുന്ന പ്രശ്നമേയില്ലെന്ന് സുധീരന്‍ മനോരമ ന്യൂസിനോട്‌ വ്യക്തമാക്കി. മലബാറിലെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാനാണ് വന്നതെന്ന് പി.വി.മോഹൻ പറഞ്ഞു. 

Content Highlights: V.M. Sudheeran: Kerala assembly election

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com