ADVERTISEMENT

ചെന്നൈ∙ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപു സ്വർണ പണയ വായ്പകൾ എഴുതിത്തള്ളി തമിഴ്നാട് സർക്കാർ. കോവിഡ് ദുരിതാശ്വാസ നടപടികളുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ കുറഞ്ഞ പലിശനിരക്കിൽ സ്വർണപണയ വായ്പാ പദ്ധതി പ്രഖ്യാപിച്ചത്. 25,000 മുതൽ ഒരു ലക്ഷം രൂപ വരെ ഇത്തരത്തിൽ വായ്പ നൽകിയിരുന്നു. കർഷകർ ഉൾപ്പെടെയുള്ളവർ പദ്ധതിയുടെ ഉപഭോക്താക്കളായിരുന്നു.

ഈ വായ്പകൾ എഴുതിത്തള്ളുമെന്നാണ് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി അറിയിച്ചത്. കോവിഡിന്റെ ആഘാതത്തിൽനിന്ന് സമ്പദ്‌വ്യവസ്ഥ ഇനിയും മുക്തമായിട്ടില്ലെങ്കിലും ലോക്ഡൗൺ സമയത്ത് പണയംവച്ച സ്വർണം വീണ്ടെടുക്കാൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ, ഈ പ്രഖ്യാപനം സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച, തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ടുമുൻപായിരുന്നു സർക്കാർ നടപടി. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ പെരുമാറ്റച്ചട്ടം നിലവിൽ വരും.

16 ലക്ഷത്തിലധികം കർഷകരുടെ 12,000 കോടി രൂപയുടെ കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാർഷിക സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കുന്നതാണ് തന്റെ ആദ്യ കടമയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

English Summary: Tamil Nadu Government Announces Gold Loan Waiver, Hours Before Poll Dates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com