ADVERTISEMENT

തിരുവനന്തപുരം∙ കവി വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക് നാടിന്റെ യാത്രാമൊഴി. ഭൗതികശരീരം തൈക്കാട് ശാന്തികവാടത്തില്‍ സര്‍ക്കാര്‍ ബഹുമതികളോടെ സംസ്കരിച്ചു. കവിയുടെ മകള്‍ അദിതിയുടെ മകന്‍ േദവപ്രയാഗാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്.

ഇന്ന് രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് 12 വരെ തൈക്കാട് ശാന്തികവാടത്തില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും ശിഷ്യരുമുള്‍പ്പടെ നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലികള്‍ അര്‍പിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായി വിശ്രമജീവിതം നയിക്കുകയായിരുന്ന വിഷ്ണുനാരായണന്‍ നമ്പൂതിരി ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലിനാണ് സ്വവസതിയില്‍ അന്തരിച്ചത്.

English Summary : Tribute to poet Vishnu Narayanan Namboothiri

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com