ADVERTISEMENT

തൂത്തുക്കുടി ∙ ജനാധിപത്യത്തെ ഒറ്റ പ്രഹരം കൊണ്ട് ഇല്ലാതാക്കാനാകില്ലെന്നും പതുക്കെ മാത്രമേ മരിക്കൂവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സർക്കാരും ആർഎസ്എസും കഴിഞ്ഞ ആറു വർഷംകൊണ്ടു രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളും സ്വതന്ത്ര മാധ്യമപ്രവർത്തനവും തകർത്തെന്നും അദ്ദേഹം വിമർശിച്ചു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ വിഒസി കോളജിൽ വിദ്യാർഥികളോടു സംവദിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണു രാഹുൽ.

‘അധികാര സ്ഥാപനങ്ങളിലെ സന്തുലനം ആർഎസ്എസ് നശിപ്പിക്കുകയാണ്. ചങ്ങാത്ത മുതലാളിത്തത്തെ മോദി പ്രചരിപ്പിക്കുന്നു. പ്രധാനമന്ത്രി ഉപകാരപ്രദമാണോ അല്ലയോ എന്നതല്ല ചോദ്യം ആർക്കാണ് അദ്ദേഹം ഉപകാരപ്പെടുന്നത് എന്നതാണു ചോദ്യം. അദ്ദേഹത്തെ ഉപയോഗിച്ചു സമ്പത്ത് വർധിപ്പിക്കുന്ന രണ്ടു പേർക്കു മാത്രമാണു പ്രധാനമന്ത്രിയെക്കൊണ്ടു ഗുണമുള്ളത്. ഗുജറാത്തിലെ സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതിലൂടെ സത്യം വെളിപ്പെട്ടു. നരേന്ദ്ര മോദി സ്റ്റേഡിയം– അദാനി എൻഡും റിലയൻസ് എൻഡും. അധ്യക്ഷനായി ജയ് ഷായും.’– രാഹുൽ പറഞ്ഞു. 

English Summary: Democracy doesn’t die with a bang, it dies slowly; RSS has destroyed institutional balance: Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com