തിരഞ്ഞെടുപ്പിന് മുൻപ് എൻസിപി യുഡിഎഫിലെത്തും: കാപ്പൻ

SHARE

കോട്ടയം ∙ തിരഞ്ഞെടുപ്പിനു മുൻപ് എൻസിപി എല്‍ഡിഎഫ് വിട്ട് യുഡിഎഫിലെത്തുമെന്ന് മാണി സി.കാപ്പൻ എംഎൽഎ. എൽഡിഎഫിൽ സീറ്റ് ചർച്ചകൾ പൂർത്തിയാകുന്നതോടെ മുന്നണിമാറ്റം യാഥാർഥ്യമാകുമെന്നാണു കാപ്പൻ നൽകുന്ന സൂചന. പാലാ ഉൾപ്പെടെ മൂന്നു സീറ്റുകൾ നൽകുമെന്ന് യുഡിഎഫ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും കാപ്പൻ വ്യക്തമാക്കി.

പുതിയ പാർട്ടി രൂപീകരിച്ചെങ്കിലും പാലായിൽ എൻസിപിയുടെ ഭാഗമായിത്തന്നെ മത്സരിക്കാനാകുമെന്നാണ് കാപ്പന്റെ പ്രതീക്ഷ. എൽഡിഎഫിലെ സീറ്റ് ചർച്ചകളിൽ എൻസിപി നേതൃത്വം അതൃപ്തരാണെന്നാണ് ലഭിക്കുന്ന സൂചനകൾ. സിറ്റിങ് സീറ്റുകൾ ഉൾപ്പെടെ എൻസിപിക്ക് നഷ്ടപ്പെടാൻ സാധ്യതകൾ ഏറെയാണ്. ഇത് തിരിച്ചറിഞ്ഞാണു കാപ്പന്‍റെ പ്രതികരണം.

പാലായ്ക്കു പുറമെ കായംകുളം, വാമനപുരം സീറ്റുകളാണ് യുഡിഎഫിനോട് കാപ്പൻ ആവശ്യപ്പെടുന്നത്. സിറ്റിങ് സീറ്റായ കുട്ടാനാടിനായി പിടിവാശിയില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് കാപ്പൻ. മാർച്ച് മൂന്ന് മുതൽ മണ്ഡലത്തിൽ ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കം കുറിക്കും. 

English Summary : NCP will leave LDF soon, says Mani C Kappan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA