ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് പ്രതിസന്ധി നേരിടുന്ന ബാലരാമപുരം കൈത്തറി തൊഴിലാളികൾക്ക് താങ്ങായി കോവളം എംഎൽഎ എം.വിൻസെന്റ് ആരംഭിച്ച കൈത്തറി ചാലഞ്ച് പുത്തൻ ചുവടുവയ്പ്പിലേക്ക്. കോവിഡ് മഹാമാരി നിശ്ചലമാക്കിയ കൈത്തറി തൊഴിലാളികളുടെ ജീവിതത്തെ കൈപിടിച്ചുയർത്താനായി ആമസോണുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് എംഎൽഎ അറിയിച്ചു.

ആദ്യഘട്ടത്തിൽ 400ഓളം തൊഴിലാളികൾ ഉൾപ്പെടുന്ന നാല് സൊസൈറ്റികളാണ് ആമസോണിൽ റജിസ്റ്റർ ചെയ്യുന്നത്. ജിഎസ്ടിയും പാൻ നമ്പറും ലഭ്യമായിട്ടുള്ള മുഴുവൻ കൈത്തറി തൊഴിലാളികളെയും ഈ റജിസ്ട്രേഷനിൽ ഉൾപ്പെടുത്തുകയാണ് ഉദ്യമത്തിന്റെ ലക്ഷ്യമെന്നും തുവഴി ബാലരാമപുരം കൈത്തറിക്ക് ഒരു മികച്ച വിപണി മൂല്യം നേടിയെടുക്കാൻ സാധിക്കുമെന്നും വിൻസെന്റ് പറഞ്ഞു.

‘കേരളം അടുത്തകാലത്തു നേരിട്ട രണ്ടു വലിയ പ്രളയവും കോവിഡ് മഹാമാരിയും മൂലം പരിതാപകരമായ ജീവിതാവസ്ഥയിലൂടെ കടന്നു പോകുകയാണ് ബാലരാമപുരത്തെ കൈത്തറിത്തൊഴിലാളികൾ. ഇവർക്കൊരു കൈത്താങ്ങായി 2020 നവംബർ ആദ്യവാരം ആരംഭിച്ച കൈത്തറി ചാലഞ്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ‌ചാണ്ടിയും കുടുംബവും ബാലരാമപുരം കൈത്തറി ഉൽപന്നങ്ങൾക്ക് വില നൽകി വാങ്ങിയാണ് ഉദ്ഘാടനം ചെയ്തത്.

എം.വിൻസെന്റ്
എം.വിൻസെന്റ്

തിരുവനന്തപുരം എംപി ശശിതരൂരിൽനിന്നും മറ്റു പല പ്രമുഖരിൽനിന്നും കൈത്തറി ചാലഞ്ചിനു മികച്ച പിന്തുണ ലഭിച്ചു. തുടർന്ന് ആമസോൺ അധിക്യതരുമായി നടത്തിയ ചർച്ചകളിൽ ഇതേറ്റെടുത്ത് പരമ്പരാഗത കൈത്തറി കുടിൽ വ്യവസായത്തെ പരിപോഷിപ്പിക്കാൻ ആമസോൺ കാരിഗർ പദ്ധതി സഹകരിക്കുമെന്ന് അറിയാൻ കഴിഞ്ഞു. ഇത്തരം പദ്ധതികളിലൂടെ കൈത്തറി ഉൽപ്പന്നങ്ങൾക്ക് രാജ്യാന്തര വിപണിയിൽ മികച്ച മൂല്യം നേടിയെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.’– വിൻസെന്റ് എംഎൽഎ പറഞ്ഞു .

ബാലരാമപുരത്തെ മുഴുവൻ കൈത്തറി തൊഴിലാളികളെയും ഈ പദ്ധതിയിൽ പങ്കാളികളാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉടൻ തന്നെ ആമസോണുമായി സഹകരിച്ച് ഈ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നും എംഎൽഎ അറിയിച്ചു .

English Summary: M.Vincent MLA's helping hand to handloom workers; Together with Amazon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com