ADVERTISEMENT

നിലമ്പൂർ∙ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ നാട്ടിലെത്താത്തത് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നു. നിലവില്‍ ഒരു വട്ടം മത്സരിച്ച അന്‍വറിന് ഇനിയും സ്ഥാനാര്‍ഥിയാകാന്‍ അവസരമുണ്ടെന്നും അന്‍വറുമായി കൂടിയാലോചിച്ചാവും തീരുമാനമെന്നും സിപിഎം ജില്ല സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസ് മനോരമ ന്യൂസിനോട് പറഞ്ഞു.

രണ്ടു മാസം മുന്‍പ് വിദേശത്തേക്ക് പോയ അന്‍വര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും മടങ്ങി മണ്ഡലത്തില്‍ എത്താത്തത് സിപിഎമ്മിനെ വിഷമിപ്പിക്കുകയാണ്. അന്‍വര്‍ അടുത്തയാഴ്ച നാട്ടിലെത്തുമെന്ന വിവരമാണുളളതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കുന്നു. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഒരു വട്ടം മാത്രം മത്സരിച്ച അന്‍വറിന് ഇപ്രാവശ്യവും മത്സരിക്കാന്‍ അവസരമുണ്ട്. അന്‍വര്‍ നാട്ടിലെത്തിയ ശേഷം സ്ഥാനാര്‍ഥിയാകുന്നത് അടക്കമുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും. 

അന്‍വറിനെ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷനിലെത്തിയത് വിവാദമായിരുന്നു. ചര്‍ച്ചകള്‍ക്കിടെ, ആഫ്രിക്കന്‍ രാജ്യമായ സിയറോ ലിയോണയില്‍നിന്നുളള ദൃശ്യങ്ങള്‍ സഹിതം അന്‍വര്‍ സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അന്‍വര്‍ നാട്ടിലെത്തിയാലും ക്വാറന്റീൻ കഴിഞ്ഞാലെ പുറത്തിറങ്ങാനാവൂ.

English Sumamry: PV Anvar MLA is not arriving from Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com